മധ്യനിരയാണ് പ്രധാന പ്രശ്‌നം! പഞ്ചാബിനെതിരെ സഞ്ജു മാറ്റം വരുത്തുമോ? രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ഇലവന്‍

Published : Apr 05, 2023, 10:02 AM ISTUpdated : Apr 05, 2023, 10:09 AM IST
മധ്യനിരയാണ് പ്രധാന പ്രശ്‌നം! പഞ്ചാബിനെതിരെ സഞ്ജു മാറ്റം വരുത്തുമോ? രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ഇലവന്‍

Synopsis

ഓപ്പണര്‍മാരായ ജോസ് ബട്‌ലറും യശസ്വി ജയ്‌സ്വാളും സഞ്ജു സാംസണും കഴിഞ്ഞ കളിയിലെ അര്‍ധസെഞ്ചുറികളോടെ എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ട്രന്റ് ബോള്‍ട്ടിന്റെ വേഗവും യുസ്‌വേന്ദ്ര ചഹലിന്റെ സ്പിന്‍ മികവും രാജസ്ഥാനെ അപകടകാരികളാക്കും.

ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് പഞ്ചാബ് കിംഗ്‌സിനെ നേരിടാനൊരുങ്ങുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ആദ്യ മത്സരം ജയിച്ച ഇരുവരും ആഗ്രഹിക്കുന്നത് തുടര്‍ച്ചയായ രണ്ടാം മാച്ചിലും വിജയം തന്നെയാണ് ഇരുവരും ലക്ഷ്യമിടുന്നത്. ഗുവാഹത്തിയില്‍ വൈകിട്ട് 7.30നാണ് മത്സരം. ആദ്യമായാണ് ഐപിഎല്‍ മത്സരം വടക്കുകിഴക്കന്‍ മേഖലയില്‍ നടക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ രണ്ട് മത്സരങ്ങളാണ് ഗുവാഹത്തിയില്‍ നിശ്ചയിച്ചിരിക്കുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രിക്കറ്റിന് വേരോട്ടം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് രാജസ്ഥാന്‍ റോയല്‍സ് ഗുവാഹത്തി രണ്ടാം ഹോം ഗ്രൗണ്ടായി തെരഞ്ഞെടുത്തിരിക്കുന്നത്. രാജസ്ഥാന്‍ താരം റിയാന്‍ പരാഗ് അസം താരമാണ്. അതിനാല്‍ തന്നെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് വലിയ ഹോം പിന്തുണ ലഭിക്കാനിടയുണ്ട്.

ഓപ്പണര്‍മാരായ ജോസ് ബട്‌ലറും യശസ്വി ജയ്‌സ്വാളും സഞ്ജു സാംസണും കഴിഞ്ഞ കളിയിലെ അര്‍ധസെഞ്ചുറികളോടെ എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ട്രന്റ് ബോള്‍ട്ടിന്റെ വേഗവും യുസ്‌വേന്ദ്ര ചഹലിന്റെ സ്പിന്‍ മികവും രാജസ്ഥാനെ അപകടകാരികളാക്കും. എന്നാല്‍ മധ്യനിരയില്‍ ചെറിയ ആശങ്കയുണ്ട് രാജസ്ഥാന്. ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍ എന്നിവര്‍ക്ക് ആദ്യ മത്സരത്തില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഹെറ്റ്‌മെയര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. ദേവ്ദത്ത്, റിയാന്‍ പരാഗും രണ്ടക്കം കാണാതെ പുറത്താവുകയാണുണ്ടായത്. എന്നാല്‍ ഒരൊറ്റ മത്സരംകൊണ്ട് ഒന്നും പറയാനായിട്ടില്ലെന്നുള്ളതില്‍ ടീമില്‍ മാറ്റത്തിന് സാധ്യതയില്ല. ജേസണ്‍ ഹോള്‍ഡര്‍ക്ക് ആദ്യ മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. 

ബൗളര്‍മാരില്‍ നവ്ദീപ് സൈനി ഒഴികെയുള്ളവര്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ചാഹലായിരുന്നു മിന്നുന്ന പ്രകടനം പുറത്തെടുത്തത്. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് പേരെ മടക്കാന്‍ ചാഹലിനായിരുന്നു. മലയാളി താരം കെ എം ആസിഫ്, ബോള്‍ട്ട് എന്നീ പേസര്‍മാരും മികച്ച ഫോമില്‍. എന്നാല്‍, ഇംപാക്റ്റ് പ്ലയറായി ഇറങ്ങിയ നവ്ദീപ് സൈനിയാണ് നിരാശപ്പെടുത്തിയത്. രണ്ട്് ഓവറില്‍ 34 റണ്‍സാണ് സൈനി വിട്ടുകൊടുത്തത്. എങ്കിലും പ്ലയിംഗ് ഇലവനില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ല. 

രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ഇലവന്‍: യഷസ്വി ജെയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്മയേര്‍, ആര്‍ അശ്വിന്‍, ജേസണ്‍ ഹോള്‍ഡര്‍, ട്രന്റ് ബോള്‍ട്ട്, കെ എം ആസിഫ്, യൂസ്‌വേന്ദ്ര ചാഹല്‍.

ഒരു ഓവര്‍ ഞാനെറിയട്ടെ? ക്യാപ്റ്റനോട് ജോസ് ബട്‌ലറുടെ ചോദ്യം; സഞ്ജു സാംസണിന്‍റെ മറുപടിയിങ്ങനെ- വീഡിയോ കാണാം

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല