കാര്യങ്ങള്‍ ഇങ്ങനെയെങ്കില്‍ ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഇന്ത്യയെടുക്കില്ല; ടീം ക്യാംപില്‍ ആശങ്ക

By Web TeamFirst Published Nov 5, 2019, 3:36 PM IST
Highlights

വ്യാഴാഴ്ച നടക്കുന്ന രണ്ടാം ടി20യില്‍ ഇന്ത്യ, ബംഗ്ലാദേശിനെ നേരിടാനിരിക്കെ ആശങ്കയിലാണ് ഇന്ത്യന്‍ ക്യാംപ്. ഇന്ത്യക്ക് പരമ്പര നേടാതിരിക്കാന്‍ സാധിക്കുമോയെന്നുള്ള ആശങ്ക ടീം ക്യാംപിലുണ്ട്.

രാജ്‌കോട്ട്: വ്യാഴാഴ്ച നടക്കുന്ന രണ്ടാം ടി20യില്‍ ഇന്ത്യ, ബംഗ്ലാദേശിനെ നേരിടാനിരിക്കെ ആശങ്കയിലാണ് ഇന്ത്യന്‍ ക്യാംപ്. ഇന്ത്യക്ക് പരമ്പര നേടാതിരിക്കാന്‍ സാധിക്കുമോയെന്നുള്ള ആശങ്ക ടീം ക്യാംപിലുണ്ട്. രാജ്‌കോട്ടില്‍ നടക്കുന്ന രണ്ടാം ടി20ക്ക് മഴ ഭീഷണിയുണ്ട്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം തോറ്റ ഇന്ത്യ ഇപ്പോള്‍ പിന്നിലാണ്. രണ്ടാം മത്സരം മഴയെടുത്താലും ബംഗ്ലാദേശ് ലീഡ് ചെയ്യും. പിന്നീട് വിദര്‍ഭയില്‍ നടക്കുന്ന മത്സരം ജയിച്ചാല്‍ പോലും ഇന്ത്യക്ക് ഒപ്പമെത്താനെ സാധിക്കൂ. അതുകൊണ്ടുതന്നെ രണ്ടാം ടി20 നടക്കണമെന്ന് പ്രാര്‍ത്ഥനയിലാണ് ടീം ക്യാംപ്.  

നിലവിലെ കാലാവസ്ഥ പ്രവചനങ്ങള്‍ അനുസരിച്ച് രാജ്കോട്ടില്‍ മത്സരം നടക്കാനുള്ള സാധ്യത വിരളമാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഗുജറാത്ത് ഉള്‍പ്പെടുന്ന പശ്ചിമ ഇന്ത്യയില്‍ കനത്ത മഴയ്ക്കാണ് സാധ്യത. അറബിക്കടലിലെ 'മഹ' ചുഴലിക്കാറ്റിന്റെ സാന്നിധ്യമാണ് ഇതിന് കാരണം. ഈ മേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് ഇതിനകം നല്‍കിക്കഴിഞ്ഞു.

മത്സരത്തിന് തലേന്ന് ആറാം തിയതി ഗുജറാത്തിലെ ദ്വാരകയ്ക്കും ദിയുവിനും ഇടയില്‍  ചുഴലിക്കാറ്റ് കരതൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം. അതിനാല്‍ തീവ്രമോ അതിതീവ്രമോ ആയ മഴ ഈ പ്രദേശത്ത് പെയ്തേക്കുമെന്നാണ് നിരീക്ഷണങ്ങള്‍. അതിനാല്‍ രാജ്കോട്ട് ടി20 നടക്കാന്‍ സാധ്യതകള്‍ വിരളമാണ് നിലവിലെ സാഹചര്യത്തില്‍. മത്സരം നടക്കാതെ വന്നാല്‍ അവസാന ടി20 ഇന്ത്യക്ക് ജീവന്‍മരണ പോരാട്ടമാകും.

click me!