ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായി കോലി അധികകാലം വിലസില്ല; പാകിസ്ഥാന്‍ നിരയില്‍ മറപടിയുണ്ടെന്ന് റമീസ് രാജ

By Web TeamFirst Published Apr 13, 2020, 9:30 PM IST
Highlights
ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും പാക് ടീമിലെ സജീവസാന്നിധ്യമാണ് അസം. ഐസിസി ടി20 റാങ്കിങ്ങില്‍ ഒന്നാമതുള്ള അസം പാക് ടി20 ടീമിന്റെ നായകന്‍ കൂടിയാണ്. 
 
കറാച്ചി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ലോകത്തെ ഒന്നാംനമ്പര്‍ ബാറ്റ്‌സ്മാനെന്ന പേര് അധികകാലം ഉണ്ടാവില്ലെന്ന് മുന്‍ പാകിസ്ഥാന്‍ താരം റമീസ് രാജ. പാകിസ്ഥാന്റെ യുവതാരം ബാബര്‍ അസം കോലിയെ മറികടക്കുമെന്ന മുന്നറിയിപ്പാണ് റമീസ് രാജ നല്‍കിയത്. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും പാക് ടീമിലെ സജീവസാന്നിധ്യമാണ് അസം. ഐസിസി ടി20 റാങ്കിങ്ങില്‍ ഒന്നാമതുള്ള അസം പാക് ടി20 ടീമിന്റെ നായകന്‍ കൂടിയാണ്. 

ഭാവിയില്‍ അസം ഒന്നാം സ്ഥാനത്തെത്തുന്നത് കാണാമെന്നാണ് റമീസ് പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ''അസമിന് കോലിയെ കടത്തിവെട്ടാനുള്ള കഴിവുണ്ട്. അസം മനസിനെ സ്വതന്ത്രമായി വിടുക മാത്രമാണ് വേണ്ടത്. പരാജയത്തെക്കുറിച്ച് ഒരിക്കലും ചിന്തിക്കാന്‍ പാടില്ല. മറിച്ച് പാകിസ്താനു വേണ്ടി റണ്‍സെടുക്കുന്നതിനെക്കുറിച്ചും ടീമിന്റെ വിജയത്തെക്കുറിച്ചും മാത്രമായിരിക്കണം ആലോചിക്കേണ്ടത്.

ഇരുവരേയും താരതമ്യം സമയമായില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാരണം കോലിയുടെ പ്രകടനവുമായി പരിഗണിക്കുമ്പോള്‍ പാക് താരം ഏറെ പിന്നിലാണെന്നു കാണാം. ബാബറിനെ സംബന്ധിച്ച് സാഹചര്യം കൂടി ഒത്തുചേരുകയെന്നത് വളരെ പ്രധാനമാണ്. പ്രചോദിപ്പിക്കുന്ന ചുറ്റുപാട് കൂടി ഉണ്ടായാല്‍ മാത്രമേ ബാബറിന് തന്റെ കഴിവ് മുഴുവനായും പുറത്തെടുക്കാന്‍ സാധിക്കൂ.'' റമീസ് പറഞ്ഞുനിര്‍ത്തി.
 
click me!