
തുമ്പ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്‍റെ സീസണിലെ മൂന്നാം മത്സരത്തിന് ഇന്ന് തുടക്കമാകും. ഛത്തീസ്‌ഗഡാണ് എതിരാളികൾ. രാവിലെ 9.30ന് തുമ്പ സെന്‍റ് സേവ്യേഴ്‌സ് സ്റ്റേഡിയത്തിലാണ് മത്സരം. സഞ്ജു സാംസണാണ് കേരളത്തെ നയിക്കുന്നത്. ടിനു യോഹന്നാനാണ് കേരളത്തിന്‍റെ മുഖ്യ പരിശീലകന്‍. ആദ്യ മത്സരത്തിൽ ജയിച്ച കേരളം രണ്ടാം മത്സരത്തിൽ രാജസ്ഥാനോട് പൊരുതി സമനില വഴങ്ങിയിരുന്നു. ശക്തമായ തിരിച്ചുവരവാണ് സ്വന്തം തട്ടകത്തില്‍ കേരളം കൊതിക്കുന്നത്.
കേരള സ്‌ക്വാഡ്: Sanju V Samson (c), (wk), Sijomon Joseph (VC), Rohan S Kunnummal, Rahul P, Rohan Prem, Sachin Baby, Salman Nizar, Shoun Roger, Akshay Chandran, Jalaj Saxena, Vishweshwar A Suresh, Nidheesh M D, Fanoos F, Basil N P, Vaisakh Chandran
സഞ്ജുവിന് നിര്‍ണായക ദിനം
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ട്വന്‍റി 20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കാതിരുന്ന പേസര്‍ ജസ്പ്രീത് ബുമ്ര, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവര്‍ ടീമില്‍ തിരിച്ചെത്തും. ഹാര്‍ദിക്ക് പാണ്ഡ്യക്ക് കീഴിലായിരിക്കും ഇന്ത്യ ടി20ക്ക് ഇറങ്ങുക. പരിക്ക് പൂര്‍ണമായും മാറാത്ത രോഹിത്തിനെ ടി20 പരമ്പരയിലേക്ക് പരിഗണിച്ചേക്കില്ല. അതേസമയം, രോഹിത് ഏകദിന പരമ്പരയില്‍ തിരിച്ചെത്തും. മോശം ഫോമില്‍ കളിക്കുന്ന വിരാട് കോലി, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, ഓപ്പണര്‍ കെ എല്‍ രാഹുല്‍ എന്നിവരെയും മാറ്റിനിര്‍ത്താനിടയുണ്ട്. അങ്ങനെ വന്നാല്‍ സഞ്ജു സാംസണ് വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം ലഭിക്കും.
ശ്രീലങ്കയ്ക്ക് എതിരായ ടീം പ്രഖ്യാപനം ചൊവ്വാഴ്‌ച; സഞ്ജു സാംസണിന് സാധ്യത- റിപ്പോര്‍ട്ട്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!