
കൊച്ചി: രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരളത്തിന്‍റെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. ഈമാസം 30 മുതൽ ഫെബ്രുവരി എട്ട് വരെ വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിലാവും താരങ്ങളുടെ പരിശീലന ക്യാമ്പ്.
സഞ്ജു സാംസൺ, റോബിൻ ഉത്തപ്പ, ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീൻ, വിഷ്ണു വിനോദ്, സച്ചിൻ ബേബി, എം ഡി നിധീഷ്, ബേസിൽ തമ്പി, കെ എം ആസിഫ് തുടങ്ങി 28 പേരാണ് സാധ്യതാ ടീമിലുള്ളത്. ടിനു യോഹന്നാനാണ് മുഖ്യ പരിശീലകൻ.
Posted by Kerala Cricket Association on Wednesday, 27 January 2021