
ഹൈദരാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ആന്ധ്രക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 162 റണ്‍സിന് മറുപടിയായി ആന്ധ്ര രണ്ടാം ദിനം 255 റണ്‍സിന് ഓള്‍ ഔട്ടായി. 93 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ആന്ധ്രക്ക് വരും ദിവസങ്ങളില്‍ വിജയം ലക്ഷ്യമിട്ട് പന്തെറിയാനാകും.
അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ പ്രശാന്ത് കുമാറാണ്(79) ആന്ധ്രക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ് ഉറപ്പാക്കിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഗിരിനാഥ്(41), കരണ്‍ ഷിന്‍ഡെ(24), നിതീഷ് കുമാര്‍ റെഡ്ഡി(39), ജ്യോതി കൃഷ്ണ(18) എന്നിവരുടെ ചെറുത്തനില്‍പ്പ് ആന്ധ്ര ഇന്നിംഗ്സില്‍ നിര്‍ണായകമായി. കേരളത്തിനായി ക്യാപ്റ്റന്‍ ജലജ് സക്സേന നാല് വിക്കറ്റെടുത്തപ്പോള്‍ ബേസില്‍ തമ്പി മൂന്ന് വിക്കറ്റെടുത്തു.
രണ്ടാം ദിനം തുടക്കത്തിലെ ആന്ധ്രക്ക് ജ്യോതി കൃഷ്ണയുടെ വിക്കറ്റ്(18) നഷ്ടമായി. ബേസില്‍ തമ്പിക്കായിരുന്നു വിക്കറ്റ്. എന്നാല്‍ ഗിരിനാഥിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയ പ്രശാന്ത് കുമാര്‍ ആന്ധ്രക്ക് ഒന്നാം ഇന്നിംഗ്സ് ലീഡുറപ്പാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!