രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ കേരളത്തിന് കടുത്തപോര്, എതിരാളിയായി! മുംബൈ ഹരിയാനയെ നേരിടും

Published : Feb 02, 2025, 05:59 PM IST
രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ കേരളത്തിന് കടുത്തപോര്, എതിരാളിയായി! മുംബൈ ഹരിയാനയെ നേരിടും

Synopsis

ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ ജമ്മു കശ്മീരാണ് കേരളത്തിന്റെ എതിരാളി. ഏഴ് മത്സരങ്ങളില്‍ അഞ്ച് വിജയം സ്വന്തമാക്കിയ ജമ്മുവിന് 35 പോയിന്റ് നേടാന്‍ സാധിച്ചിരുന്നു.

മുംബൈ: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിന് എതിരാളികളായി. ഗ്രൂപ്പ് സിയില്‍ രണ്ടാമതായിട്ടാണ് കേരളം പ്രാഥമിക റൗണ്ട് അവസാനിപ്പിച്ചത്. ഏഴ് മത്സരങ്ങളും പൂര്‍ത്തിയാക്കിയ കേരളത്തില്‍ 28 പോയിന്റാണ് ലഭിച്ചത്. ഒരു മത്സരം പോലും കേരളം തോറ്റിട്ടില്ല. മൂന്ന് മത്സരം കേരളം ജയിച്ചപ്പോള്‍ നാലെണ്ണം സമനിലയില്‍ അവസാനിച്ചു. ഗ്രൂപ്പില്‍ ബംഗാള്‍, കര്‍ണാടക എന്നീ വമ്പന്മാരെ പിന്തള്ളിയാണ് കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്. എന്നാല്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ ഹരിയാന ഗ്രൂപ്പ് ചാംപ്യന്മാരായി. 29 പോയിന്റാണ് അവര്‍ക്കുള്ളത്.

ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ ജമ്മു കശ്മീരാണ് കേരളത്തിന്റെ എതിരാളി. ഏഴ് മത്സരങ്ങളില്‍ അഞ്ച് വിജയം സ്വന്തമാക്കിയ ജമ്മുവിന് 35 പോയിന്റ് നേടാന്‍ സാധിച്ചിരുന്നു. ഗ്രൂപ്പില്‍ മുംബൈയെ പോലും തോല്‍പ്പിക്കാന്‍ ജമ്മുവിന് സാധിച്ചു. അതേസമയം, മുംബൈ ക്വാര്‍ട്ടറില്‍ ഹരിയാനയെ നേരിടും. ഗ്രൂപ്പ് എയില്‍ ജമ്മുവിന് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു മുംബൈ. ഏഴ് മത്സരങ്ങളില്‍ നിന്ന് 29 പോയിന്റാണ് നിലവിലെ ചാംപ്യന്മാര്‍ക്ക്. നാല് ജയവും ഒരു സമനിലയും രണ്ട് തോല്‍വിയും. 

തൃഷയുടെ ഓള്‍റൗണ്ട് പ്രകടനം! ദക്ഷിണാഫ്രിക്കയെ തകര്‍ത്തു, അണ്ടര്‍ 19 വനിതാ ലോകകപ്പ് ഇന്ത്യ നിലനിര്‍ത്തി

ഗ്രൂപ്പ് ബി ജേതാക്കളായ വിദര്‍ഭയ്ക്കാണ് ഏറ്റവും കൂടുതല്‍ പോയിന്റുകളുള്ളത്. 40 പോയിന്റുകള്‍ നേടിയ വിദര്‍ഭ ആറ് മത്സരങ്ങള്‍ ജയിച്ചു. ഒരെണ്ണം സമനിലയില്‍ അവസാനിച്ചു. ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ ഛഢിഗഡാണ് വിദര്‍ഭയുടെ എതിരാളി. ഏഴ് മത്സരങ്ങളില്‍ നിന്ന് 25 പോയിന്റാണ് ഛഢിഗഡിന്റെ സമ്പാദ്യം. ഗ്രൂപ്പ് ഡി ഒന്നാം സ്ഥാനക്കാരായ തമിഴ്‌നാട്, ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഗുജറാത്തിനെ ക്വാര്‍ട്ടറില്‍ നേരിടും. തമിഴ്‌നാടിനും 25 പോയിന്റാണ് ഗ്രൂപ്പിലുള്ളത്. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്, ഛഢിഗഡിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു. ഗ്രൂപ്പ് ബിയില്‍ ഗുജറാത്തിന് 31 പോയിന്റാണുള്ളതത്. നാല് ജയവും മൂന്ന് തോല്‍വിയും അക്കൗണ്ടില്‍. 

ഈ മാസം എട്ടിനാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കുക. ഗ്രൂപ്പ് ഘട്ടത്തെ അപേക്ഷിച്ച് അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്നതാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍. 17ന് സെമി ഫൈനല്‍ മത്സരവും 26ന് ഫൈനലും നടക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കൂച്ച് ബിഹാർ ട്രോഫി: മാനവ് കൃഷ്ണയുടെ ഒറ്റയാള്‍ പോരാട്ടം പാഴായി, ജാര്‍ഖണ്ഡിനെതിരെ കേരളത്തിന് ഞെട്ടിക്കുന്ന തോൽവി
'ശുഭ്മാൻ ഗില്‍ വൈസ് ക്യാപ്റ്റനായി തിരിച്ചുവന്നപ്പോഴെ സഞ്ജുവിന്‍റെ കാര്യം തീരുമാനമായി', തുറന്നു പറഞ്ഞ് അശ്വിന്‍