ടി20 ലോകകപ്പ് നേടാനുള്ള കരുത്ത് അഫ്ഗാനിസ്ഥാനുണ്ട്; വ്യക്തമാക്കി റാഷിദ് ഖാന്‍

Published : Sep 16, 2020, 11:55 AM IST
ടി20 ലോകകപ്പ് നേടാനുള്ള കരുത്ത് അഫ്ഗാനിസ്ഥാനുണ്ട്; വ്യക്തമാക്കി റാഷിദ് ഖാന്‍

Synopsis

രാജ്യത്തിന് വേണ്ടി ടി20 ലോകകപ്പ് കിരീടം നേടികൊടുകയെന്നത് എന്റെ സ്വപ്‌നമാണ്. അഫ്ഗാനിസ്ഥാനില്‍ മികച്ച ടി20 താരങ്ങളുണ്ട്. 

ദുബായ്: അടുത്തകാലത്ത് ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പുരോഗത കൈവരിച്ച ടീമാണ് അഫ്ഗാനിസ്ഥാന്‍. സ്പിന്നര്‍മാരാണ് ടീമിന്റെ പ്രധാന ശക്തി. വിവിധ രാജ്യങ്ങളില്‍ ക്രിക്കറ്റ് ലീഗുകളില്‍ കളിച്ച താരങ്ങള്‍ പടിപടിയായി ഉയര്‍ന്നുവന്നു. റാഷിദ് ഖാന്‍, മുഹമ്മദ് നബി, മുജീബ് റഹ്മാന്‍ എന്നിവരെല്ലാം തകര്‍പ്പന്‍ പ്രകടനങ്ങള്‍ പുറത്തെടുക്കുത്തു. അടുത്തകാലത്തായി ടെസ്റ്റ് പദവി നേടിയ അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ആദ്യജയം സ്വന്തമാക്കിയിരുന്നു.

ഇപ്പോള്‍ അഫ്ഗാന്‍ ക്രിക്കറ്റ് കൈവരിച്ച പുരോഗതിയെ കുറിച്ച് സംസാരിക്കുകയാണ് റാഷിദ് ഖാന്‍. ടി20 ലോകകപ്പ് ഉയര്‍ത്താനുള്ള കെല്‍പ്പുള്ള ടീമാണ് അഫ്ഗാനിസ്ഥാനെന്നാണ് റാഷിദ് ഖാന്‍ പറയുന്നത്. ''പ്രതിഭകളുള്ള ടീമാണ് അഫ്ഗാനിസ്ഥാന്‍. ബൗളര്‍മാരും ബാറ്റ്‌സ്മാന്മാരും ഒന്നിനൊന്ന് മെച്ചം. ടീമിന് ടി20 ലോകകപ്പ് നേടാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ട്. ടീമിന് മാത്രമല്ല, രാജ്യത്തെ ക്രിക്കറ്റ് ആരാധകരും അങ്ങനെതന്നെ കരുതുന്നു.

രാജ്യത്തിന് വേണ്ടി ടി20 ലോകകപ്പ് കിരീടം നേടികൊടുകയെന്നത് എന്റെ സ്വപ്‌നമാണ്. അഫ്ഗാനിസ്ഥാനില്‍ മികച്ച ടി20 താരങ്ങളുണ്ട്. എന്നാല്‍ മികച്ച ടീമുകളുമായി കൂടൂതല്‍ ടി20 മത്സരങ്ങള്‍ കളിച്ചാല്‍ മാത്രമെ ടീമിന് കൂടുതല്‍ മെച്ചപ്പെടാന്‍ കഴിയൂ.'' റാഷിദ് കൂട്ടിച്ചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരുവനന്തപുരത്ത് മഹാദാനം! മസ്തിഷ്ക മരണം സംഭവിച്ച 8 വയസുകാരൻ 7 പേർക്കും 53 കാരൻ 5 പേർക്കും പുതുജീവനേകി
10 സിക്സ്, ഇഷാൻ കിഷന്‍റെ അടിയോടടി, അതിവേഗ സെഞ്ചുറിക്ക് മറുപടിയില്ല! റണ്‍മലക്ക് മുന്നിൽ കാലിടറി ഹരിയാന; മുഷ്താഖ് അലി കിരീടത്തിൽ മുത്തമിട്ട് ജാർഖണ്ഡ്