
സിഡ്‌നി: ടി20 ലോകകപ്പില്‍ ഇന്ത്യ- സിംബാബ്‌വെ മത്സരത്തില്‍ ദിനേശ് കാര്‍ത്തികിന് അവസരം ലഭിച്ചിരുന്നില്ല. മോശം ഫോമിനെ തുടര്‍ന്ന് റിഷഭ് പന്തിനെയാണ് കീപ്പറായി പരിഗണിച്ചത്. എന്നാല്‍ അവസരം മുതലാക്കാന്‍ പന്തിനായില്ല. അഞ്ച് പന്തുകള്‍ മാത്രം നേരിട്ട താരം വെറും മൂന്ന് റണ്‍സുമായി മടങ്ങുകയായിരുന്നു. വ്യാഴാഴ്ച്ച ഇംഗ്ലണ്ടിനെതിരെ സെമി ഫൈനലിന് ഇറങ്ങുമ്പോള്‍ ആരാവും വിക്കറ്റ് കീപ്പറെന്നണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ആര് വിക്കറ്റിന് പിന്നില്‍ നില്‍ക്കണമെന്നതിന് കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീകന്‍ രവി ശാസ്ത്രി. പന്തിനാണ് ശാസ്ത്രി മുന്‍തൂക്കം നല്‍കുന്നത്. അതിന് നല്‍കുന്ന വിശദീകരണം ഇങ്ങനെ... ''കാര്‍ത്തിക് ഒരു ടീം പ്ലെയറാണെന്നുള്ളതില്‍ സംശയമൊന്നുമില്ല. എന്നാല്‍ ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നിങ്ങനെ മികച്ച ബൗളിംഗ് അറ്റാക്കുള്ള ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ പന്തിന് അവസരം നല്‍കണം. കാരണം, അദ്ദേഹമൊരു ഇടങ്കയ്യനാണെന്നുള്ളത് തന്നെയാണ് കാര്യം.'' ശാസ്ത്രി പറഞ്ഞു.
ഗുണതിലകയ്‌ക്കെതിരെ ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ കടുത്ത നടപടി; ഇനിയൊരു തിരിച്ചുവരവിന് പ്രതീക്ഷ വേണ്ട
''അടുത്തിടെ ഇംഗ്ലണ്ടിനെതിരെ നന്നായി കളിക്കാന്‍ പന്തിന് സാധിച്ചിരുന്നു. ഏകദിന മത്സരം വിജയപ്പിക്കാനും പന്തിനായി. പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് എന്റെ അഭിപ്രായം. കാരണം, അയാള്‍ക്ക് എക്‌സ് ഫാക്റ്ററുള്ളത്. അഡ്‌ലെയ്ഡിലെ ഷോര്‍ട്ട് ബൗണ്ടറികള്‍ ഇടങ്കയ്യന്മാര്‍ക്ക് മുതലാക്കാന്‍ സാധിക്കും. ടീമില്‍ ഒരു ഇടങ്കയ്യന്‍ ബാറ്ററെങ്കിലും വേണം. അവര്‍ ് '' ശാസ്ത്രി പറഞ്ഞുനിര്‍ത്തി.
ഇംഗ്ലണ്ടിനെതിരെ പന്ത് കളിക്കാനാണ് സാധ്യത. ഒരു മത്സരത്തില്‍ മോശം പ്രകടനം പുറത്തെടുത്തുന്നുവച്ച് താരത്തെ തഴയാന്‍ സാധ്യത കുറവാണ്. മാത്രമല്ല, കാര്‍ത്തികിന്റെ ഫോമും പ്രശ്‌നമാണ്. വിക്കറ്റിന് പിന്നിലും അത്ര നല്ലതായിരുന്നില്ല കാര്‍ത്തികിന്റെ പ്രകടനം. കാര്‍ത്തിക് ടീമില്‍ തുടരുന്നത് ചോദ്യം ചെയ്ത് പലരും രംഗത്തെത്തിക്കഴിഞ്ഞു. ഇതിനിടെ മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ വേണമായിരുന്നുവെന്ന അഭിപ്രായവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!