
ധരംശാല: ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയാണ് യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞത്. തുടക്കത്തില്‍ മികവ് പുലര്‍ത്തിയെങ്കിലും പിന്നീടങ്ങോട്ട് സ്ഥിരതയില്ലായ്മ പ്രശ്‌നമായി. പലപ്പോഴും താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇതിനിടെ മറ്റു വിക്കറ്റ് കീപ്പര്‍മാരായ ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരുടെ പേരുകല്‍ സെലക്റ്റര്‍മാര്‍ ചര്‍ച്ച ചെയ്തു. ഇപ്പോഴിതാ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും താരത്തിനെതിരെ തുറന്നടിച്ചിരിക്കുകയാണ്.
തുര്‍ച്ചയായി അശ്രദ്ധയോടെ കളിച്ച് വിക്കറ്റ് വലിച്ചെറിയുന്നത് ഇനിയും ക്ഷമിക്കാനാകില്ലെന്ന് ശാസ്ത്രി വ്യക്തമാക്കി. അദ്ദേഹം തുടര്‍ന്നു... ''ടീമിന്റെ പ്രതീക്ഷയ്ക്കൊത്ത പ്രകടനം നടത്താന്‍ താരത്തിനു കഴിയുന്നില്ല. വിന്‍ഡീസ് പര്യടനത്തില്‍ പന്തിന്റെ ബാറ്റിങ് ശരിക്കും ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി. അനാവശ്യ ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് വലിച്ചെറിയുന്നത് ഇനിയും ക്ഷമിച്ചിരിക്കാവില്ല.
ഒരു മോശം ഷോട്ട് കളിച്ചാല്‍ അത് സ്വയം നിങ്ങളെയല്ല, മറിച്ച് ടീമിനെയാകെയാണ് നിരാശരാക്കുന്നത്. എന്നിട്ടും പന്ത് പഠിക്കുന്നില്ല. ക്യാപ്റ്റന്‍ ഒരറ്റത്ത് ബാറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധയോടെ പിന്തുണ നല്‍കി ബാറ്റ് ചെയ്യാനാണ് ശ്രമിക്കേണ്ടത്. ഗ്രൗണ്ടില്‍ സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യാനാണ് ശ്രമിക്കേണ്ടത്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞാല്‍ പന്തിനെ തടയിടാന്‍ കഴിയില്ല.
ഐപിഎല്ലിലും മറ്റും കളിച്ച് പരിചയസമ്പത്ത് നേടിയ താരമാണ് പന്ത്. ഇത് കൂടുതല്‍ പഠിക്കാന്‍ താരത്തെ സഹായിക്കും. ചിലപ്പോള്‍ ഒരു മത്സരത്തിലെ പ്രകടനം പന്തിനെ മാറ്റിയേക്കും.
താന്‍ എത്രത്തോളം അപകടകാരിയാണെന്നു പന്ത് ലോകത്തിനു കാണിച്ചു കൊടുക്കാനുള്ള സമയമാണിത്.'' ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!