Latest Videos

രോഹിത്തോ കോലിയോ ഒന്നുമല്ല, ലോകകപ്പില്‍ എതിരാളികള്‍ ഭയക്കുന്ന രണ്ട് ഇന്ത്യൻ താരങ്ങളെക്കുറിച്ച് രവി ശാസ്ത്രി

By Web TeamFirst Published May 7, 2024, 6:52 PM IST
Highlights

ടോപ് ഓര്‍ഡറില്‍ യശസ്വി ആണെങ്കില്‍ മധ്യനിരയില്‍ എതിരാളികൾ ഭയക്കുന്ന താരം ശിവം ദുബെ ആയിരിക്കുമെന്നും ശാസ്ത്രി പറഞ്ഞു.

മുംബൈ: ഐപിഎല്ലിന് ശേഷം നടക്കുന്ന ടി20 ലോകകപ്പില്‍ എതിരാളികള്‍ ഭയക്കേണ്ട രണ്ട് ഇന്ത്യന്‍ താരങ്ങളുടെ പേരുമായി മുന്‍ ഇന്ത്യൻ പിരിശീലകന്‍ രവി ശാസ്ത്രി. ലോകകപ്പില്‍ എതിരാളികള്‍ ഭയക്കേണ്ടത് രണ്ട് യുവതാരങ്ങളെയാണ്, രണ്ടുപേരും ഇടം കൈയന്‍മാരുമാണ്. മറ്റരുമല്ല, ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളും മധ്യനിര ബാറ്ററായ ശിവം ദുബെയും. ഇന്ത്യ ലോകകപ്പ് തിരിച്ചു പിടിക്കുന്നതില്‍ ഇവര്‍ രണ്ടുപേരുടെയും സംഭാവന വലുതായിരിക്കുമെന്നും ശാസ്ത്രി ഐസിസി പ്രതിമാസ അവലോകനത്തില്‍ പറഞ്ഞു.

യശസ്വിയെക്കുറിച്ച് നമുക്ക് എല്ലാം അറിയാം.ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നമ്മള്‍ അവന്‍റെ പ്രകടനം കണ്ടതാണ്. നിര്‍ഭയനായി തകര്‍ത്തടിക്കുന്ന അവനെ പിടിച്ചു കെട്ടുക എളുപ്പമല്ലെന്നും ശാസ്ത്രി പറഞ്ഞു. കരിയറില്‍ ഇതുവരെ 17 ടി20 മത്സരങ്ങള്‍ കളിച്ച യശസ്വി 161.93 സ്ട്രൈക്ക് റേറ്റില്‍ ഒരു സെഞ്ചുറിയും നാല് അര്‍ധസെഞ്ചുറിയും അടക്കം 502 റണ്‍സ് നേടിയിട്ടുണ്ട്.

ജഡേജ, ഹാർദ്ദിക്ക്, സൂര്യകുമാർ, ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് സന്തോഷവാര്‍ത്ത; രോഹിത്തിന്‍റെ കാര്യത്തില്‍ ആശങ്ക

ടോപ് ഓര്‍ഡറില്‍ യശസ്വി ആണെങ്കില്‍ മധ്യനിരയില്‍ എതിരാളികൾ ഭയക്കുന്ന താരം ശിവം ദുബെ ആയിരിക്കുമെന്നും ശാസ്ത്രി പറഞ്ഞു. കാരണം, തകര്‍ത്തടിക്കാനുള്ള ശിവം ദുബെയുടെ മിടുക്ക് തന്നെ. സിക്സ് അടിക്കുന്നതൊക്കെ അവന് വലിയ തമാശയാണ്. സ്പിന്‍ ബൗളര്‍മാരാണെങ്കില്‍ അവന്‍ കൊന്ന് കൊലവിളിക്കും. കൂറ്റന്‍ സിക്സുകള്‍ പറത്താന്‍ കഴിവുള്ള ശിവം ദുബെക്ക് ഏത് വലിയ ഗ്രൗണ്ടിനെയും ചെറിയ ഗ്രൗണ്ടക്കാന്‍ കഴിയും. സ്പിന്നര്‍മാരെ അടിച്ചു പറത്തുമ്പോഴും പേസര്‍മാര്‍ക്കെതിരെ മികവ് കാട്ടാനാകുമോ എന്ന ആശങ്കയൊന്നും ശിവം ദുബെയുടെ കാര്യത്തില്‍ വേണ്ടെന്നും ശാസ്ത്രി പറഞ്ഞു.

രോഹിത്ത് ഫോം ഔട്ടാവാന്‍ കാരണം ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം സെലക്ഷനെന്ന് പൊള്ളോക്ക്

പേസര്‍മാര്‍ക്കെതിരെ ഉണ്ടായിരുന്ന പ്രശ്നങ്ങളൊക്കെ അവന്‍ പരിഹരിച്ചു കഴിഞ്ഞു. ലോകകപ്പ് ടീമിലെ അഞ്ചാം നമ്പറില്‍ ദുബെയുടെ പ്രകടനം നിര്‍ണായകമാകും. 20-25 പന്തുകളില്‍ കളി മാറ്റാന്‍ ദുബെക്കാവും. അവന്‍റെ സ്ട്രൈക്ക് റേറ്റ് പലപ്പോഴും 200ന് അടുത്താണ്. അത് ഇന്ത്യക്ക് ഗുണം ചെയ്യും. ടി20 ലോകകപ്പില്‍ 190-200 റണ്‍സൊക്കെ നേടേണ്ട ഘട്ടത്തില്‍ ദുബെയുടെ പ്രകടനം നിര്‍ണായകമാകുമെന്നും ശാസ്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!