R Ashwin : ധോണിയോ കാര്‍ത്തികോ സാഹയോ ? ആരാണ് മികച്ചവന്‍ ? അശ്വിന്റെ മറുപടിയിങ്ങനെ

By Web TeamFirst Published Dec 17, 2021, 8:13 PM IST
Highlights

 എം എസ് ധോണി (MS Dhoni), ദിനേശ് കാര്‍ത്തിക് (Dinesh Karthik), വൃദ്ധിമാന്‍ സാഹ, റിഷഭ് പന്ത് (Rishabh Pant) എന്നിവരാണ് കീപ്പര്‍മാര്‍. ഇന്ത്യയിലെ കുത്തിതിരിയുന്ന ട്രാക്കില്‍ സ്പിന്നിനെതിരെ കീപ്പ് ചെയ്യുക ബുദ്ധിമുട്ടേറിയ കാര്യമാണ്.

ചെന്നൈ: ആര്‍ അശ്വിന്റെ (R Ashwin) ടെസ്റ്റ് അരങ്ങേറ്റത്തിന് ശേഷം പ്രധാനമായും നാല് വിക്കറ്റ് കീപ്പര്‍മാര്‍ കരിയറിലൂടെ കടന്നുപോയിക്കാണും. എം എസ് ധോണി (MS Dhoni), ദിനേശ് കാര്‍ത്തിക് (Dinesh Karthik), വൃദ്ധിമാന്‍ സാഹ, റിഷഭ് പന്ത് (Rishabh Pant) എന്നിവരാണ് കീപ്പര്‍മാര്‍. ഇന്ത്യയിലെ കുത്തിതിരിയുന്ന ട്രാക്കില്‍ സ്പിന്നിനെതിരെ കീപ്പ് ചെയ്യുക ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇപ്പോള്‍ സ്പിന്നിനെ നേരിടുന്നതില്‍ ആരാണ് മികച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അശ്വിന്‍. 

ധോണിയുടെ പേരാണ് അശ്വിന്‍ പറയുന്നത്. ''തമിഴ്നാട്ടില്‍ കാര്‍ത്തിക്കിനൊപ്പം ഞാന്‍ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. കാര്‍ത്തികിനൊപ്പം സാഹയും കഴിവുള്ളവനാണ്. ധോണി അനായാസം കാര്യങ്ങള്‍ കൈകാര്യം ചെയ്യും. മൂന്ന് പേരില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ബുദ്ധിമുട്ടാവും. എങ്കിലും ഇവരേക്കാല്‍ ഒരുപടി മുകളിലാണ് ധോണിയുടെ സ്ഥാനം. കടുപ്പമേറിയ പല സാഹചര്യങ്ങളിലും ധോണി അനായാസം ബാറ്റ്്‌സ്മാനെ പുറത്താക്കിയിട്ടുണ്ട്. 

ചെന്നൈയില്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ എഡ് കോവനെ ധോണി സ്റ്റംപ് ചെയ്തത് ഞാനിപ്പോഴും ഓര്‍ക്കുന്നു. പന്ത് ടേണ്‍ ചെയിരുന്നില്ല. എന്നാല്‍ നന്നായി ബൗണ്‍സ് ചെയ്തു. പന്ത് കയ്യിലൊതുക്കുക പ്രയാസമായിരുന്നു. എന്നാല്‍ ധോണി അനായാസം ചെയ്തു. വിരളമായിട്ടാണ് ധോണി  പന്ത് മിസ് ചെയ്യുന്നത്. സ്റ്റംപ് ചെയ്യുന്നതിലും റണ്ണൗട്ടാക്കുന്നതിലും ധോണിക്ക് പ്രത്യേക കഴിവുണ്ട്.'' അശ്വിന്‍ വ്യക്തമാക്കി.

അടുത്തിടെ ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ടീമിലേക്ക് അശ്വിന്‍ തിരിച്ചുവരവ് നടത്തിയിരുന്നു ലോകകപ്പില്‍ കളിക്കുകയും തിളങ്ങുകയും ചെയ്തു. പിന്നാലെ ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലും അശ്വിന്‍ മികച്ച പ്രകടനം പുറത്തെടുത്തു.

click me!