അപ്പീല്‍ പോലും ചെയ്യാതെ 'സര്‍ ജഡേജ' എല്‍ബിഡബ്ല്യു വിക്കറ്റെടുക്കും-വീഡിയോ

Published : Oct 12, 2019, 09:23 PM IST
അപ്പീല്‍ പോലും ചെയ്യാതെ 'സര്‍ ജഡേജ' എല്‍ബിഡബ്ല്യു വിക്കറ്റെടുക്കും-വീഡിയോ

Synopsis

ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ സെനുരാന്‍ മുത്തുസ്വാമിയെ അപ്പീല്‍ പോലും ചെയ്യാതെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ജഡേജ ഞെട്ടിച്ചത്. ഡി കോക്ക് പുറത്തായശേഷം ക്രീസിലെത്തിയ മുത്തുസ്വാമിക്ക് ജഡേജ പന്തെറിയുകയായിരുന്നു.

പൂനെ: സര്‍ ജഡേജക്ക് അസാധ്യമായത് ഒന്നുമില്ലെന്നാണ് രവീന്ദ്ര ജഡേജയെക്കുറിച്ച് ഇന്ത്യന്‍ ടീം അംഗങ്ങള്‍ പറയാറുള്ളത്. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ജഡേജ അസാധ്യമായത് സാധ്യമാക്കി സ്വന്തം ടീം അംഗങ്ങളെപ്പോലും ഞെട്ടിച്ചു.

ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ സെനുരാന്‍ മുത്തുസ്വാമിയെ അപ്പീല്‍ പോലും ചെയ്യാതെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ജഡേജ ഞെട്ടിച്ചത്. ഡി കോക്ക് പുറത്തായശേഷം ക്രീസിലെത്തിയ മുത്തുസ്വാമിക്ക് ജഡേജ പന്തെറിയുകയായിരുന്നു. പിച്ചിലം കാല്‍പ്പാടുകള്‍ ലക്ഷ്യമാക്കി ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിഞ്ഞ ജഡേജയുടെ പന്ത് അസാധാരണമാം വിധം കുത്തിത്തിരിഞ്ഞ് മുത്തുസ്വാമിയുടെ പാഡില്‍ തട്ടി. പാതിമനസോടെ അപ്പീല്‍ ചെയ്യാനായി കൈയുയര്‍ത്തിയ ജഡേജ പിന്നീട് തലയില്‍ കൈവെച്ചു നിന്നു.

എന്നാല്‍ അമ്പയറായ നീല്‍ ലോംഗ് അല്‍പനേരം കാത്തുനിന്നശേഷം പതുക്കെ വിരലുയര്‍ത്തിയപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍പോലും ഞെട്ടി. ദക്ഷിണാഫ്രിക്ക തീരുമാനം റിവ്യു ചെയ്തു. ഓഫ് സ്റ്റംപ് ലൈനിന് പുറത്താണ് പിച്ച് ചെയ്തതെങ്കിലും പന്ത് വിക്കറ്റില്‍ കൊള്ളുമെന്നതിനാലും ബാറ്റ്സ്മാന്‍ ഷോട്ട് കളിച്ചില്ലെന്നതിനാലും ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിവെച്ച് റിവ്യു എത്തി. ഇതോടെ അപ്രതീക്ഷിത വിക്കറ്റ് ഇന്ത്യന്‍ താരങ്ങള്‍ ആഘോഷമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിജയ് ഹസാരെ ട്രോഫി: ഡല്‍ഹി-ആന്ധ്ര മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് മാറ്റി, കോലിയുടെ കളി കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ
'ഗില്ലിനെ ഓപ്പണറാക്കി സെലക്ടര്‍മാര്‍ ചെയ്തത് വലിയ തെറ്റ്, ഒഴിവാക്കിയത് മറ്റ് മാര്‍ഗങ്ങളില്ലാതെ', തുറന്നു പറഞ്ഞ് മുന്‍ താരം