ഒരു ആരാധകനായി ഇതിഹാസത്തിന്റെ വീടിന് മുന്നില്‍! ധോണിയുടെ വീടിന് മുന്നില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ജഡേജ

Published : Feb 27, 2024, 11:27 PM IST
ഒരു ആരാധകനായി ഇതിഹാസത്തിന്റെ വീടിന് മുന്നില്‍! ധോണിയുടെ വീടിന് മുന്നില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ജഡേജ

Synopsis

റാഞ്ചിയില്‍ ധോണിയുടെ വീടിന്റെ മുന്നില്‍ നിന്നുള്ള ചിത്രമാണത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ഫോട്ടോ പങ്കുവച്ചത്.

റാഞ്ചി: കഴിഞ്ഞ സീസണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ എം എസ് ധോണിയും സീനിയര്‍ താരം രവീന്ദ്ര ജഡേജയും തര്‍ക്കത്തിലാണെന്നുള്ള വാര്‍ത്തകളുണ്ടായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ അവസാന മത്സരത്തിന് ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടുവെന്നായിരുന്നു വാര്‍ത്ത. ആ മത്സരത്തില്‍ ജഡേജ നാല് ഓവറില്‍ 50 റണ്‍സ് വിട്ടുകൊടുത്തുവെന്നും ചര്‍ച്ചയായി. തന്റെ ഓവറുകള്‍ പൂര്‍ത്തിയാക്കിയതി ശേഷം ധോണി, ജഡേജയോട് സംസാരിച്ചിരുന്നു. ജഡ്ഡുവിന്റെ പ്രകടനത്തില്‍ ധോണി തൃപ്തനല്ലെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാവുകയും ചെയ്തു.

ജഡേജയുടെ ട്വീറ്റും സംശയങ്ങള്‍ വര്‍ധിപ്പിച്ചു. കമര്‍ഫലം നിങ്ങളെ തേടിവരുമെന്നായിരുന്നു ജഡേജയുടെ ട്വീറ്റ്. എന്നാല്‍ ജഡേജയുടെ എതിര്‍പ്പ് സിഎസ്‌കെയുടെ ചില ആരാധകരോടാണെന്ന് പിന്നീട് വ്യക്തമായി. ഫൈനലില്‍ ജഡേജയുടെ നിര്‍ണായ ഇന്നിംഗ്സാണ് ചെന്നൈക്ക് അഞ്ചാം ഐപിഎല്‍ കിരീടം സമ്മാനിച്ചത്. അവസാന രണ്ട് പന്തില്‍ അദ്ദേഹം സിക്സും ഫോറും നേടുകയായിരുന്നു. പിന്നീട് വിജയം ധോണിക്ക് സമര്‍പ്പിക്കുന്നുവെന്ന് ജഡേജ വ്യക്തമാക്കി. അതില്‍ നിന്ന് മനസിലാക്കാം ഇരുവരും എത്രത്തോളം സൗഹൃദത്തിലാണെന്ന്. ഇനി മനസിലാകാത്തവര്‍ക്ക് വേണ്ടി ജഡേജ ഇന്നൊരു ചിത്രവും പങ്കുവച്ചിട്ടുണ്ട്. 

കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ആശ്വാസവാര്‍ത്ത! ലൂണയും ജോഷ്വയും അധികം വൈകാതെ കൊച്ചിയില്‍

റാഞ്ചിയില്‍ ധോണിയുടെ വീടിന്റെ മുന്നില്‍ നിന്നുള്ള ചിത്രമാണത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ഫോട്ടോ പങ്കുവച്ചത്. അതിന് കൊടുത്ത ക്യാപ്ഷന്‍ ഇങ്ങനെയായിരുന്നു... ''ഇതിഹാസത്തിന്റെ വീടിന് മുന്നില്‍ നിന്ന് ആരാധകനായി ഇങ്ങനെ പോസ് ചെയ്യുന്നത് രസകരമായുള്ള കാര്യമാണ്.'' ജഡേജ കുറിച്ചിട്ടും. പോസ്റ്റ് കാണാം...

ഇപ്പോള്‍ ഇരുവരും തര്‍ക്കത്തിലായിരുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയാണ് ചെന്നൈ സിഇഒ കാശി വിശ്വനാഥന്‍ നേരത്തെ സംസാരിച്ചിരുന്നു. ഇത്തരം വാര്‍ത്തകള്‍ ജഡേജയെ വേദനിപ്പിച്ചിട്ടുണ്ടാവാം എന്നാണ് അദ്ദേഹം പറഞ്ഞത്. തര്‍ക്കത്തിലാണെന്നുള്ളത് അദ്ദേഹം തള്ളികളയുകയും ചെയ്തു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്