Latest Videos

പഞ്ചാബ് കിംഗ്‌സ് പ്ലേ ഓഫ് കാണാതെ പുറത്ത്! ജയത്തോടെ വിദൂര സാധ്യത നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു

By Web TeamFirst Published May 9, 2024, 11:57 PM IST
Highlights

പഞ്ചാബിന് വേണ്ടി 27 പന്തില്‍ 61 റണ്‍സെടുത്ത റിലീ റൂസോ മാത്രമാണ് തിളങ്ങിയത്. ശശാങ്ക് സിംഗ് (37), ജോണി ബെയര്‍സ്‌റ്റോ (27), സാം കറന്‍ (22) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.

ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സ് പ്ലേ ഓഫ് കാണാതെ പുറത്ത്. ധരംശാലയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ മത്സരത്തില്‍ 60 റണ്‍സിന് തോറ്റതോടെയാണ് പഞ്ചാബ് പുറത്തായത്. അതേസമയം ആര്‍സിബി പേ ഓഫിനുള്ള വിദൂര സാധ്യത നിലനിര്‍ത്തി. 242 റണ്‍സ് വിജയലക്ഷ്യമാണ് ആര്‍സിബി മുന്നോട്ടുവച്ചത്. വിരാട് കോലിയുടെ (47 പന്തില്‍ 92) ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. രജത് പടീധാര്‍ 23 പന്തില്‍ 55 റണ്‍സെടുത്തു. കാമറോണ്‍ ഗ്രീന്‍ (27 പന്തില്‍ 46), ദിനേശ് കാര്‍ത്തിക് (7 പന്തില്‍ 18) എന്നിവരും തിളങ്ങി. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 17 ഓവറില്‍ 181ന് എല്ലാവരും പുറത്തായി. മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ലോക്കി ഫെര്‍ഗൂസണ്‍, സ്വപ്‌നില്‍ സിംഗ്, കരണ്‍ ശര്‍മ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

പഞ്ചാബിന് വേണ്ടി 27 പന്തില്‍ 61 റണ്‍സെടുത്ത റിലീ റൂസോ മാത്രമാണ് തിളങ്ങിയത്. ശശാങ്ക് സിംഗ് (37), ജോണി ബെയര്‍സ്‌റ്റോ (27), സാം കറന്‍ (22) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. പ്രഭ്‌സിമ്രാന്‍ സിംഗ് (6), ജിതേശ് ശര്‍മ (5), ലിയാം ലിവിംഗ്സ്റ്റണ്‍ (0), അഷുതോഷ് ശര്‍മ (8), ഹര്‍ഷല്‍ പട്ടേല്‍ (0), അര്‍ഷ്ദീപ് സിംഗ് (4) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. രാഹുല്‍ ചാഹര്‍ (5) പുറത്താവാതെ നിന്നു.

നേരത്തെ, അത്ര മികച്ചതായിരുന്നില്ല ആര്‍സിബിയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 43 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഫാഫ് ഡു പ്ലെസിസ് (9), വില്‍ ജാക്‌സ് (12) എന്നിവരുടെ വിക്കറ്റുകള്‍ ആര്‍സിബിക്ക് നഷ്ടമായി. പിന്നീട് കോലി - രജത് സഖ്യമാണ് ആര്‍സിബിയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 76 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 10-ാം ഓവറിന്റെ അവസാന പന്തില്‍ പടിധാറെ സാം കറന്‍ പുറത്താക്കി. തുടര്‍ന്നെത്തിയ ഗ്രീനും കൊലിക്കൊപ്പം ഗംഭീര കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 92 റണ്‍സാണ് ചേര്‍ത്തത്.

ഷാരൂഖിന് അറിയാം താരങ്ങളോട് ഇടപഴകേണ്ട രീതി! ഗോയങ്കയോട് ബാദ്ഷായെ കണ്ട് പഠിക്കാന്‍ ആരാധകര്‍

എന്നാല്‍ 18-ാം ഓവറില്‍ സെഞ്ചുറിക്ക് എട്ട് റണ്‍സ് അകലെ കോലി വീണു. അര്‍ഷ്ദീപ് സിംഗിനായിരുന്നു വിക്കറ്റ്. ആറ് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ ദിനേശ് കാര്‍ത്തിക് (7 പന്തില്‍ 18) നിര്‍ണായക സംഭാവന നല്‍കി. അവസാന ഓവറിലാണ് കാര്‍ത്തിക് മടങ്ങുന്നത്. മഹിപാല്‍ ലോംറോര്‍ (0) അതേ ഓവറില്‍ പുറത്തായി. ഓവറിലെ അവസാന പന്തില്‍ ഗ്രീനും മടങ്ങി. 27 പന്ത് നേരിട്ട ഗ്രീന്‍ ഒരു സിക്‌സും അഞ്ച് ഫോറും നേടി. ഹര്‍ഷല്‍ പട്ടേല്‍ പഞ്ചാബിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. വിദ്വത് കവേരപ്പയ്ക്ക് രണ്ട് വിക്കറ്റുണ്ട്.

click me!