നിലവിലെ ചാംപ്യന്മാരായ ആര്‍സിബി വനിതകള്‍ തോറ്റു, യുപി വാരിയേഴ്‌സ് ജയിച്ചു! എന്നിട്ടും ഇരു ടീമുകളും പുറത്ത്

Published : Mar 08, 2025, 11:46 PM IST
നിലവിലെ ചാംപ്യന്മാരായ ആര്‍സിബി വനിതകള്‍ തോറ്റു, യുപി വാരിയേഴ്‌സ് ജയിച്ചു! എന്നിട്ടും ഇരു ടീമുകളും പുറത്ത്

Synopsis

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആര്‍സിബിക്ക് കൃത്യമായ ഇടവേളികളില്‍ വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു.

ലക്‌നൗ: വനിത പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ മത്സരത്തില്‍ യുപി വാരിയേഴ്‌സിന് 12 റണ്‍സ് ജയം. ജോര്‍ജിയ വോള്‍ (56 പന്തില്‍ പുറത്താവാതെ 99), കിരണ്‍ നാവ്ഗിറെ (46) എന്നുവരുടെ ഇന്നിംഗ്‌സുകളാണ് വാരിയേഴ്‌സിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. വാരിയേഴ്‌സ് ഉയര്‍ത്തിയ 226 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് 19.3 ഓവറില്‍ 213 റണ്‍സെടുക്കാനാണ് സാധിച്ചത്. റിച്ചാ ഘോഷ് 69 റണ്‍സെടുത്ത് ആര്‍സിബിയുടെ ടോപ് സ്‌കോററായി. സോഫി എക്ലെസ്റ്റോണ്‍, ദീപ്തി ശര്‍മ എന്നിവര്‍ വാരിയേഴ്‌സിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. തോല്‍വിയോടെ നിലവിലെ ചാംപ്യന്മാരായ ആര്‍സിബി വനിത പ്രീമിയര്‍ ലീഗില്‍ നിന്് പുറത്തായി. ആര്‍സിബിക്കൊപ്പം വാരിയേഴ്‌സിനും പുറത്തേക്കുള്ള വഴി തെളിഞ്ഞു. 

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആര്‍സിബിക്ക് കൃത്യമായ ഇടവേളികളില്‍ വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. മൂന്നാം ഓവറില്‍ സ്മൃതി മന്ദാന (4) മടങ്ങി. പിന്നാലെ സബിനേനി മേഘ്‌നയും (27) ഇതോടെ രണ്ടിന് 43 എന്ന നിലയിലായി ആര്‍സിബി.ത തുടര്‍ന്ന് എല്ലിസ് പെറി (28) - രാഘ്‌വി ബിസ്റ്റ് (14) സഖ്യം 33 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇരുവരും അടുത്തടുത്ത ഓവറുകളില്‍ മടങ്ങി. ഇതോടെ നാലിന് 80 എന്ന നിലയിലായി ആര്‍സിബി. തുടര്‍ന്നെത്തിയവരില്‍ റിച്ചയും സ്‌നേഹ് റാണയും (6 പന്തില്‍ 26) മാത്രമാണ് ആര്‍സിബിക്ക് വേണ്ടി പൊരുതിയത്. 33 പന്തുകള്‍ നേരിട്ട റിച്ച അഞ്ച് സിക്‌സും ആറ് ഫോറും നേടി. 19-ാം ഓവറിന്റെ അവസാന പന്തില്‍ റാണ പുറത്തായതും ആര്‍സിബിക്ക് തിരിച്ചടിയായി. കനിക അഹൂജ (8), ജോര്‍ജിയ വറേഹം (17), ചാര്‍ലോട്ട് ഡീന്‍ (9), രേണുക താക്കൂര്‍ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കിം ഗാര്‍ത്ത് (3) പുറത്താവാതെ നിന്നു. എക്ലെസ്റ്റോണിന് പുറമെ ചിന്‍ലെ ഹെന്റി രണ്ട് വിക്കറ്റ് വീഴ്ത്തി. 

പരിശീലനത്തിനിടെ വിരാട് കോലിക്ക് പരിക്ക്, പരിശീലനം നിര്‍ത്തിവച്ചു! ഗംഭീറിന്റെ പ്രതികരണം അറിയാം

നേരത്തെ ഗംഭീര തുടക്കമാണ് വാരിയേഴ്‌സിന് ലഭിച്ചത്. ഗ്രേസ് ഹാരിസ് (39) - വോള്‍ സഖ്യം ഒന്നാം വിക്കറ്റില്‍ 77 റണ്‍സ് ചേര്‍ത്തു. എട്ടാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ഗ്രേസ് റണ്ണൗട്ടായി. പിന്നീടെത്തിയ കിരണുമായി 71 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ വോളിന് സാധിച്ചു. 13-ാം ഓവറില്‍ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടും പൊളിഞ്ഞു. കിരണ്‍ പുറത്ത്്. അപ്പോഴേക്കും രണ്ടിന് 148 എന്ന നിലയില്‍ എത്തിയിരുന്നു വാരിയേഴ്‌സ്. തുടര്‍ന്ന് വോള്‍ - ഹെന്റി (19) സഖ്യം 43 റണ്‍സും ടോട്ടലിനൊപ്പം ചേര്‍ത്തു. ഹെന്റി 17-ാം ഓവറില്‍ മടങ്ങി. പിന്നീട് എക്ലെസ്റ്റോണിനെ (13) കൂട്ടുപിടിച്ച് യുപി സ്‌കോര്‍ 200 കടത്തി. ദീപ്തി ശര്‍മ (1) അവസാന പന്തില്‍ റണ്ണൗട്ടായി. 56 ന്തുകള്‍ നേരിട്ട വോള്‍ ഒരു സിക്‌സും 17 ഫോറും നേടി. ആര്‍സിബിക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.

PREV
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി: മുഹമ്മദ് ഷമി മിന്നിയിട്ടും ബംഗാളിന് തോല്‍വി, സൂുപ്പര്‍ ലീഗിലെത്താതെ പുറത്ത്
മുഷ്താഖ് അലി ട്രോഫി; അവസാന മത്സരത്തിലും അടിതെറ്റിവീണ് കേരളം, ആസമിനെതിരെ 6 വിക്കറ്റ് തോല്‍വി