'ഇന്ത്യക്കായി വീണ്ടും കളിക്കാൻ തയാർ'; ഏകദിന ലോകകപ്പ് ചർച്ചകൾക്കിടെ പ്രതികരണവുമായി ഭുവനേശ്വർ കുമാർ

Published : Aug 12, 2026, 11:27 AM IST
Bhuvneshwar Kumar

Synopsis

ബൗളിംഗ് മികവ് മുൻനിർത്തി, ഭുവനേശ്വറിനെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തണമെന്ന് മുൻ താരങ്ങളായ രവി ശാസ്ത്രി, ദിനേശ് കാർത്തിക്, ആർ. അശ്വിൻ എന്നിവരടക്കമുള്ളവർ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

ലക്നൗ: ഇന്ത്യൻ ടീമിൽ വീണ്ടും പന്തെറിയാൻ താൻ പൂർണ സജ്ജനാണെന്ന് വെളിപ്പെടുത്തി വെറ്ററൻ പേസര്‍ ഭുവനേശ്വർ കുമാർ. അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ടീമിലേക്ക് ഭുവനേശ്വറിനെ തിരികെ വിളിക്കണമെന്ന ആവശ്യങ്ങൾ ശക്തമാകുന്നതിനിടെയാണ് ഭുവിയുടെ പ്രതികരണം. കഴിഞ്ഞ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി മിന്നുന്ന പ്രകടനമാണ് 36-കാരനായ ഭുവനേശ്വർ കാഴ്ചവെച്ചത്. 16 മത്സരങ്ങളിൽ നിന്ന് 28 വിക്കറ്റുകൾ വീഴ്ത്തിയ താരം, ആർസിബിയുടെ കിരീടധാരണത്തിൽ നിർണായക പങ്കുവഹിച്ചു.

ബൗളിംഗ് മികവ് മുൻനിർത്തി, ഭുവനേശ്വറിനെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തണമെന്ന് മുൻ താരങ്ങളായ രവി ശാസ്ത്രി, ദിനേശ് കാർത്തിക്, ആർ. അശ്വിൻ എന്നിവരടക്കമുള്ളവർ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. നിലവിൽ യുപി ടി20 ലീഗിൽ ലക്നൗ ഫാൽക്കൺസിനായി കളിക്കുന്ന ഭുവനേശ്വർ കുമാർ വാർത്താ ഏജൻസിയോട് പ്രതികരിക്കവെയാണ് ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് വ്യക്തമാക്കിയത്:

ഏത് ടീമിനായി ഗ്രൗണ്ടിലിറങ്ങിയാലും മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാണ് എന്‍റെ ലക്ഷ്യം. ദേശീയ ടീമിൽ ഉൾപ്പെടുത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സെലക്ടർമാരാണ്. എന്നാൽ ഇന്ത്യൻ ടീമിൽ വീണ്ടും കളിക്കാൻ ഞാൻ പൂർണ സജ്ജനാണെന്നും ഭുവനേശ്വർ പറഞ്ഞു. പവർപ്ലേ ഓവറുകളിലും ഡെത്ത് ഓവറുകളിലും ഒരുപോലെ വിശ്വസ്തനായ ഭുവനേശ്വർ കുമാർ 2022 ജനുവരിയിലാണ് ഇന്ത്യക്കായി അവസാന അന്താരാഷ്ട്ര ഏകദിനം കളിച്ചത്.

ഇന്ത്യക്കായി കളിച്ച 121 ഏകദിനങ്ങളിൽ 141 വിക്കറ്റുകൾ താരം നേടിയിട്ടുണ്ട്. 42 റൺസിന് 5 വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. കൂടാതെ 21 ടെസ്റ്റുകളിൽ നിന്ന് 63 വിക്കറ്റും, 87 ടി20 മത്സരങ്ങളിൽ നിന്ന് 90 വിക്കറ്റും ഈ സ്വിംഗ് മാന്ത്രികൻ സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്ലിലെ ഉജ്ജ്വല ഫോം മുൻനിർത്തി സെലക്ടർമാർ താരത്തെ വീണ്ടും നീലക്കുപ്പായത്തിലേക്ക് പരിഗണിക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പഴയതെല്ലാം മറക്കുക, സര്‍ഫറാസിന്‍റെ തിരിച്ചുവരവിന് ബിസിസിഐയെയും സെലക്ടർമാരെയും അഭിനന്ദിച്ച് കൈഫ്
'ക്യാപ്റ്റൻസി നൽകിയാൽ വരാം'; ഹാർദിക്കിന്‍റെ ഉപാധി തള്ളി ഗുജറാത്ത് ടൈറ്റൻസ്, മുംബൈ വിടാനുള്ള നീക്കത്തിൽ വൻ ട്വിസ്റ്റ്