ഐതിഹാസിക വിജയത്തിലേക്ക് നയിച്ചു; പിന്നാലെ പന്തിനെ തേടി ഒരു റെക്കോഡ്, മറികടന്നത് ധോണിയെ

By Web TeamFirst Published Jan 19, 2021, 5:39 PM IST
Highlights

ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ് പന്ത്. മൂന്ന് മത്സരങ്ങളില്‍ 274 റണ്‍സാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടിയത്. ബ്രിസ്‌ബേനില്‍ 24 റണ്‍സ് സ്വന്തമാക്കിയതോടെ ടെസ്റ്റ് കരിയറില്‍ 1000 റണ്‍സ് പിന്നിട്ടു പന്ത്. 

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയക്കെതിരെ പരമ്പര നേടത്തില്‍ പ്രധാന പങ്കുവഹിച്ച താരമാണ് ഋഷഭ് പന്ത്. ഗാബയില്‍ നാലാം ഇന്നിങ്‌സില്‍ പുറത്താവാതെ 89 റണ്‍സ് നേടിയ പന്താണ് ഇന്ത്യക്ക് വിജയം എളുപ്പമാക്കിയത്. ഒമ്പത് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്. ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ് പന്ത്. മൂന്ന് മത്സരങ്ങളില്‍ 274 റണ്‍സാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടിയത്. ബ്രിസ്‌ബേനില്‍ 24 റണ്‍സ് സ്വന്തമാക്കിയതോടെ ടെസ്റ്റ് കരിയറില്‍ 1000 റണ്‍സ് പിന്നിട്ടു പന്ത്. 

ടെസ്റ്റ് കരിയറില്‍ 1000 റണ്‍സ് എന്ന നാഴികക്കല്ല് പന്ത് പിന്നിട്ടു.  കൂടെ മറ്റൊരു റെക്കോഡ് കൂടി താരം സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ 1000 റണ്‍സ്് നേടുന്ന വിക്കറ്റ് കീപ്പറായിരിക്കുകയാണ് പന്ത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെയാണ് പന്ത് മറികടന്നത്. 27 ഇന്നിങ്‌സില്‍ നിന്നാണ് പന്ത് 1000 ക്ലബിലെത്തിയത്. 32 ഇന്നിങ്‌സില്‍ നിന്നായിരുന്നു ധോണി ഇത്രയും റണ്‍സെടുത്തത്.

1000 Test runs for Rishabh Pant 👏

He is the quickest Indian wicket-keeper to achieve the milestone, in 27 innings! pic.twitter.com/dk2Fa3stBS

— ICC (@ICC)

ഫാറൂഖ് എഞ്ചിനിയറാണ് മൂന്നാം സ്ഥാനത്ത്. 36 ഇന്നിങ്‌സില്‍ നിന്ന് അദ്ദേഹം 1000 ക്ലബിലെത്തി. ഇന്ത്യയുടെ വെറ്ററന്‍ കീപ്പര്‍ വൃദ്ധിമാന്‍ സാഹ അഞ്ചാം സ്ഥാനത്തുണ്ട്. 37 ഇന്നിങ്‌സുകള്‍ വേണ്ടിവന്നു സാഹയ്ക്ക് ഇത്രയും റണ്‍സ് പൂര്‍ത്തിയാക്കാന്‍. മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നയന്‍ മോംഗിയ അഞ്ചാമതുണ്ട്. 39 ഇന്നിങ്‌സില്‍ നിന്നാണ് മോംഗിയ നാഴികക്കല്ല് പിന്നിട്ടത്.

1000 പിന്നിട്ട പന്തിനെ ഐസിസി അഭിനന്ദിച്ചു. ട്വീറ്റിലൂടെയാണ് ഐസിസി താരത്തിന് അഭിനന്ദനം അറിയിച്ചത്.

click me!