ഈഡനില്‍ കൊല്‍ക്കത്തക്കെതിരെ രാജസ്ഥാന് ടോസ് ഭാഗ്യം, ടീമില്‍ മാറ്റം, വൈഭവ് വെടിക്കെട്ടില്‍ കണ്ണുവെച്ച് ആരാധകര്‍

Published : Apr 19, 2026, 03:20 PM IST
Vaibhav Sooryavanshi

Synopsis

സീസണിലെ ആദ്യ ജയം കൊതിച്ചാണ് കൊല്‍ക്കത്ത ഇറങ്ങുന്നതെങ്കില്‍ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താനാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈ‍ഡേഴ്സിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഗുജറാത്തിനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമിൽ മാറ്റമൊന്നും വരുത്താതെയാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. അതേസമയം കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രാജസ്ഥാന്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി. പ്രിട്ടോറിയസിനും തുഷാര്‍ ദേസ്‌പാണ്ഡെക്കും പകരം ഹെറ്റ്മെയറും ബ്രിജേഷ് ശര്‍മയും രാജസ്ഥാന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.

സീസണിലെ ആദ്യ ജയം കൊതിച്ചാണ് കൊല്‍ക്കത്ത ഇറങ്ങുന്നതെങ്കില്‍ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താനാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ആദ്യ നാലു കളികളും ജയിച്ച രാജസ്ഥാന് കഴിഞ്ഞ മത്സരത്തില്‍ സണ്‍റേസേഴ്സ് ഹൈദരാബാദിനെതിരെ അടിതെറ്റിയിരുന്നു. ഓപ്പണര്‍മാരായ വൈഭവ് സൂര്യവംശിയും യശസ്വി ജയ്സ്വാളും നല്‍കുന്ന മിന്നുന്ന തുടക്കത്തിലാണ് രാജസ്ഥാന്‍റെ പ്രതീക്ഷ. കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായ വൈഭവില്‍ നിന്നും വീണ്ടുമൊരു വെടിക്കെട്ട് പ്രകടനമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

വൈഭവിനും ജയ്സ്വാളിനും പുറമെ മിന്നുന്ന ഫോമിലുള്ള ധ്രുവ് ജുറെലും കഴിഞ്ഞ ഹൈദരാബാദിനെതിരെ നിരാശപ്പെടുത്തിയിരുന്നു. ക്യാപ്റ്റൻ റിയാന്‍ പരാഗിന്‍റെ മോശം ഫോമാണ് രാജസ്ഥാന്‍റെ മറ്റൊരു തലവേദന. മറുവശത്ത് പഞ്ചാബിനെതിരെ മഴ കൊണ്ടുപോയ മത്സരത്തില്‍ നിന്ന് ലഭിച്ച ഒരേയൊരു പോയന്‍റ് മാത്രമാണ കൊല്‍ക്കത്തയുടെ സമ്പാദ്യം. ഇന്നുകൂടി തോറ്റാല്‍ കൊല്‍ക്കത്തക്ക് പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിപ്പിക്കാം.

 

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേയിംഗ് ഇലവൻ: അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), ടിം സീഫെർട്ട് (വിക്കറ്റ് കീപ്പർ), കാമറൂൺ ഗ്രീൻ, റോവ്മാൻ പവൽ, റിങ്കു സിംഗ്, സുനിൽ നരൈൻ, രമൺദീപ് സിംഗ്, അനുകൂൽ റോയ്, വൈഭവ് അറോറ, കാർത്തിക് ത്യാഗി, വരുൺ ചക്രവർത്തി.

രാജസ്ഥാൻ റോയൽസ് പ്ലേയിംഗ് ഇലവൻ: വൈഭവ് സൂര്യവംശി, യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജൂറൽ (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ് (ക്യാപ്റ്റൻ), ഷിമ്രോൺ ഹെറ്റ്മെയർ, ഡോണവൻ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, നാന്ദ്രേ ബർഗർ, ബ്രിജേഷ് ശർമ്മ, രവി ബിഷ്ണോയ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഹാര്‍ദിക്കും ഗില്ലുമല്ല, ടി20 ടീം ക്യാപ്റ്റൻ സ്ഥാനത്ത് സൂര്യകുമാറിന്‍റെ പിന്‍ഗാമി ടീമിൽ പോലുമില്ലാത്ത ആ താരം, അഴിച്ചുപണിക്ക് ബിസിസിഐ
ഐപിഎല്‍ 2026: ഫിസ് എന്ന ഒറ്റയാൻ! 18 വർഷത്തില്‍ ആ പുരസ്ക്കാരം നേടിയ ഒരേയൊരു വിദേശതാരം