അഞ്ച് ഇന്ത്യന്‍ താരങ്ങള്‍; പോയ ദശകത്തിലെ ടി20 ടീമിനെ തിരഞ്ഞെടുത്ത് ഉത്തപ്പ

Published : Jan 02, 2020, 01:09 PM IST
അഞ്ച് ഇന്ത്യന്‍ താരങ്ങള്‍; പോയ ദശകത്തിലെ ടി20 ടീമിനെ തിരഞ്ഞെടുത്ത് ഉത്തപ്പ

Synopsis

ഒരു ടി20 ടീമിലെ അഞ്ച് പേരും ഇന്ത്യന്‍ താരങ്ങള്‍. കേരള താരം റോബിന്‍ ഉത്തപ്പയാണ് പോയ ദശകത്തിലെ ടി20 ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുത്തത്. ടീമിലെ അഞ്ച് പേരും ഇന്ത്യന്‍ താരങ്ങളാണെന്നുള്ളതാണ് ഉത്തപ്പയുടെ ടീമിന്റെ പ്രത്യേകത.  

തിരുവനന്തപുരം: ഒരു ടി20 ടീമിലെ അഞ്ച് പേരും ഇന്ത്യന്‍ താരങ്ങള്‍. കേരള താരം റോബിന്‍ ഉത്തപ്പയാണ് പോയ ദശകത്തിലെ ടി20 ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുത്തത്. ടീമിലെ അഞ്ച് പേരും ഇന്ത്യന്‍ താരങ്ങളാണെന്നുള്ളതാണ് ഉത്തപ്പയുടെ ടീമിന്റെ പ്രത്യേകത. വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ, ശ്രീലങ്ക, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളില്‍ നിന്ന് ഓരോ താരങ്ങളും ടീമിലെത്തി. 

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയാണ്  ടീമിനെ നയിക്കുക. ഓപ്പണറുടെ റോളില്‍ രോഹിത് ശര്‍മയും മൂന്നാമനായി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുമെത്തും. മധ്യനിരയില്‍ യുവരാജ് സിങ്ങുണ്ട്. പേസറായി മുന്‍താരം സഹീര്‍ ഖാനും ടീമിലെത്തി. 

രോഹിത്തിനൊപ്പം ക്രിസ് ഗെയ്‌ലാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. സ്റ്റീവ് സ്മിത്ത്, എ ബി ഡിവില്ലിയേഴ്‌സ്, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ പിന്നാലെയെത്തും. ഡാനിയേല്‍ വെട്ടോറിയാണ് ടീമിന്റെ സ്പിന്നര്‍. സഹീര്‍ ഖാനൊപ്പം ലസിത് മലിംഗയാണ് പേസറായി ടീമിലുള്ളത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആര്‍സിബി പേസര്‍ യാഷ് ദയാലിന് തിരിച്ചടി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യമില്ല
ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി20: ഇരു ടീമുകളും നാളെ കാര്യവട്ടം സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും