ഇന്ത്യയുടെ ലോകകപ്പ് തയ്യാറെടുപ്പുകള്‍ക്ക് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടക്കം; സാധ്യതാ ഇലവന്‍ അറിയാം

Published : Sep 27, 2026, 12:02 PM IST
team india practice session

Synopsis

2027 ഏകദിന ലോകകപ്പ് മുന്നിൽക്കണ്ട് ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്ക് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് തുടക്കമാകുന്നു. നായകൻ ശുഭ്മാൻ ഗില്ലിനൊപ്പം രോഹിത് ശർമയും വിരാട് കോഹ്ലിയും ടീമിൽ തിരിച്ചെത്തുന്നു.

തിരുവനന്തപുരം: 2027 ഏകദിന ലോകകപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ, ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാകുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ഏകദിനം ഇന്ന് ഉച്ചയ്ക്ക് 2.00ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കും. നായകനായ ശുഭ്മാന്‍ ഗില്ലിനൊപ്പം മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും തിരിച്ചെത്തുന്നുവെന്നതാണ് ഈ പരമ്പരയുടെ പ്രധാന പ്രത്യേകത.

ലോകകപ്പിന് മുന്നേ ടീമിന്റെ കോമ്പിനേഷനുകള്‍ ഉറപ്പിക്കാനും പുതിയ കളിക്കാരെ പരീക്ഷിക്കാനുമുള്ള അവസരമായാണ് ഇന്ത്യ ഈ പരമ്പരയെ കാണുന്നത്. എന്നാല്‍ പരിക്കുകളും ടി20 ലോകകപ്പിലെ തിരക്കുകളും കാരണം ഹാര്‍ദിക് പാണ്ഡ്യയും ജസ്പ്രിത് ബുംറയും ഈ പരമ്പരയില്‍ കളിക്കുന്നില്ല. ഇത് ടീമിന് ചെറിയ തോതില്‍ തിരിച്ചടിയാണെങ്കിലും മറ്റ് യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കും. മറുവശത്ത്, വെസ്റ്റ് ഇന്‍ഡീസിന് ലോകകപ്പിന് നേരിട്ട് യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല.

അതിനാല്‍ ഈ പരമ്പര വരാനിരിക്കുന്ന യോഗ്യതാ മത്സരങ്ങള്‍ക്ക് മുന്നേ ടീമിന്റെ നിലവാരം പരിശോധിക്കാനുള്ള മികച്ച അവസരമായാണ് പരിശീലകന്‍ ഡാരന്‍ സമി കാണുന്നത്. ഇന്ത്യയില്‍ വെച്ച് 2006-ന് ശേഷം ഒരു ഏകദിന പരമ്പര പോലും വിജയിക്കാന്‍ വിന്‍ഡീസിന് സാധിച്ചിട്ടില്ല എന്ന ചരിത്രവും അവര്‍ക്ക് മുന്നിലുണ്ട്. സാധ്യതാ ഇലവന്‍ അറിയാം..

ഇന്ത്യ: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, റിതുരാജ് ഗെയ്ക്വാദ്, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ഗുര്‍നൂര്‍ ബ്രാര്‍, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.

വെസ്റ്റ് ഇന്‍ഡീസ്: ജോണ്‍ കാംബെല്‍, ജസ്റ്റിന്‍ ഗ്രീവ്‌സ്/ജുവല്‍ ആന്‍ഡ്രൂ, കെസി കാര്‍ട്ടി, ഷായ് ഹോപ് (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), അമീര്‍ ജാംഗു, ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ്, റോസ്റ്റണ്‍ ചേസ്, മാത്യു ഫോര്‍ഡെ, ഗുഡാകേഷ് മോട്ടി, അല്‍സാരി ജോസഫ്, ജെയ്ഡന്‍ സീല്‍സ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇന്ത്യ- വിന്‍ഡീസ് ആദ്യ ഏകദിനം: നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം; വിപുലമായ പാര്‍ക്കിങ് സൗകര്യം
രോഹിത്തിന്റേയും കോലിയുടേയും ബാറ്റിലേക്ക് കണ്ണുംനട്ട് ആരാധകര്‍; കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വിന്‍ഡീസ് ആദ്യ ഏകദിനം