
വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പര പിടിക്കാന്‍ ഇന്ത്യ നാളെ വിശാഖപട്ടണത്തിറങ്ങും. വൈഎസ് രാജശേഖര റെഡ്ഡി സ്റ്റേഡിയത്തില്‍ ഒന്നരയ്ക്കാണ് മത്സരം ആരംഭിക്കുക. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ആദ്യ ഏകദിനം അഞ്ച് വിക്കറ്റിന് ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഓസ്‌ട്രേലിയക്കാവട്ടെ രണ്ടാം ഏകദിനം ജയിച്ചാല്‍ മാത്രമെ പരമ്പരയില്‍ ഒപ്പമെത്താന്‍ സാധിക്കൂ. എന്നാല്‍ ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല.
കാരണം, സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിരിച്ചെച്ചെത്തും. ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ നയിച്ചിരുന്നത്. വിശാഖപട്ടണത്ത് രോഹിത് തിരിച്ചെത്തുന്നതോടെ ഇഷാന് കിഷന്‍ പുറത്താവും. ഗില്‍- രോഹിത് സഖ്യം ഓപ്പണ്‍ ചെയ്യും. ആദ്യ ഏകദിനത്തില്‍ നാലിന് പുറത്തായെങ്കിലും മുന്നാം നമ്പറില്‍ കോലിയുടെ സ്ഥാനത്തി ഭീഷണിയില്ല. എന്നാല്‍ സൂര്യകുമാര്‍ യാദവിന്റെ ഫോമാണ് പ്രശ്‌നം. ടി20 ഫോം അദ്ദേത്തിന് ഏകദിനത്തില്‍ നിലനിര്‍ത്താന്‍ കഴിയുന്നില്ല.
ആദ്യ ഏകദിനത്തില്‍ പൂജ്യത്തിന് പുറത്തായിരുന്നു താരം. എന്നാല്‍ സൂര്യക്ക് ഇനിയും അവസരം നല്‍കിയേക്കും. പകരക്കാരില്ലെന്നുള്ളതാണ് പ്രധാന പ്രശ്‌നം. തുടര്‍ന്നുള്ള സ്ഥാനങ്ങളിലും മാറ്റമൊന്നുമില്ല. ആദ്യ ഏകദിനത്തില്‍ 75 റണ്‍സെടുത്ത കെ എല്‍ രാഹുല്‍ അഞ്ചാമതായി കളിക്കും. ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ രാഹുലിന് പിന്നാലെയെത്തും. ഷാര്‍ദുല്‍ ഠാക്കൂറാണ് സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യതയുള്ള താരം. അങ്ങനെ സംഭവിച്ചാല്‍ ഉമ്രാന്‍ മാലിക്ക് ടീമിലെത്തും. കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ ടീമില്‍ തുടരും.
ഇന്ത്യ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍/ ഉമ്രാന്‍ മാലിക്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്,
അവസാന ഏകദിനം 22ന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കും. വര്‍ഷാവസാനം ഏകദിന ലോകകപ്പ് ഇന്ത്യയിലാണ് നടക്കേണ്ടത് എന്നുള്ളതിനാല്‍ ഇരു ടീമുകളേയും സംബന്ധിച്ച് പരമ്പര ഏറെ പ്രധാനപ്പെട്ടതാണ്.
റൊണാള്‍ഡോയുടെ ഗോളാഘോഷം അനുകരിക്കുന്നത് എപ്പോഴൊക്കെ?, ആ രഹസ്യം വെളിപ്പെടുത്തി മുഹമ്മദ് സിറാജ്-വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!