ഇന്ന് തന്നെ അടിച്ചോ, മായങ്കിന് ഡ്രസ്സിംഗ് റൂമിലിരുന്ന് രോഹിത്തിന്റെ ഉപദേശം; പിന്നീട് നടന്നത്

By Web TeamFirst Published Nov 15, 2019, 9:56 PM IST
Highlights

ഡബിള്‍ സെഞ്ചുറിയെ ട്രിപ്പിളാക്കി മാറ്റാനായിരുന്നു കോലി അപ്പോള്‍ നല്‍കിയ മറുപടി. എന്നാല്‍ ഡബിള്‍ അടിച്ചശേഷം സ്കോറിംഗ് വേഗം ചെറുതായൊന്ന് കുറഞ്ഞപ്പോള്‍ ഉപദേശവുമായി ഡ്രസ്സിംഗ് റൂമിലിരുന്ന രോഹിത് ശര്‍മ രംഗത്തെത്തി.

ഇന്‍ഡോര്‍: ബംഗ്ലാദേശിനെതിരായ ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ദിനം ചായക്ക് പിരിയുമ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലി മായങ്കിനോട് പറഞ്ഞത് ഡബിളടിച്ചേ മടങ്ങാവൂ എന്നാണ്. ഡബിളടിച്ചശേഷം ഡ്രസ്സിംഗ് റൂമിലേക്ക് വിരല്‍ ചൂണ്ടി ക്യാപ്റ്റന്റെ നിര്‍ദേശം നടപ്പാക്കിയ കാര്യം മായങ്ക് പ്രഖ്യാപിക്കുകയും ചെയ്തു.

ഡബിള്‍ സെഞ്ചുറിയെ ട്രിപ്പിളാക്കി മാറ്റാനായിരുന്നു കോലി അപ്പോള്‍ നല്‍കിയ മറുപടി. എന്നാല്‍ ഡബിള്‍ അടിച്ചശേഷം സ്കോറിംഗ് വേഗം ചെറുതായൊന്ന് കുറഞ്ഞപ്പോള്‍ ഉപദേശവുമായി ഡ്രസ്സിംഗ് റൂമിലിരുന്ന രോഹിത് ശര്‍മ രംഗത്തെത്തി. അടിച്ചോ, സിക്സറടിച്ച് ഇന്ന് തന്നെ തീര്‍ത്തോ എന്നായിരുന്നു കൈ കൊണ്ട് ആഗ്യം കാട്ടി രോഹിത്തിന്റെ നിര്‍ദേശം.

😂😂 pic.twitter.com/szpd4qWl1x

— Nishant Rathore (@CriciCism)

പിന്നീട് ഗ്രൗണ്ടില്‍ സ്കിസറുകളുടെ പെരുമഴയാണ് കണ്ടത്. രോഹിത്തിന്റെ നിര്‍ദേശത്തിനുശേഷം രവീന്ദ്ര ജഡേജയും മായങ്കും ചേര്‍ന്ന് 32 പന്തില്‍ അടിച്ചുകൂട്ടിയത് 56 റണ്‍സായിരുന്നു. രോഹിത് പറഞ്ഞശേഷം മാത്രം മായങ്ക് നാല് സിക്സറുകളും മൂന്ന് ബൗണ്ടറിയും പറത്തി. രണ്ടാം ദിനം തന്നെ ട്രിപ്പിളടിക്കാനുള്ള ശ്രമത്തില്‍ 243 റണ്‍സെടുത്താണ് മായങ്ക് പുറത്തായത്.

click me!