മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി; ബാറ്റിംഗിനിടെ രോഹിത് ശര്‍മ പരിക്കേറ്റ് പുറത്ത്

Published : Apr 12, 2026, 11:13 PM IST
Rohit Sharma

Synopsis

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയ്ക്ക് ഹാംസ്ട്രിംഗ് പരിക്ക് പറ്റി.

മുംബൈ: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഉയര്‍ത്തിയ 241 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടരുന്നതിനിടെ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ പരിക്കേറ്റ് പുറത്തായി. ഇന്നിംഗ്‌സിലെ അഞ്ചാം ഓവറില്‍ ഹാംസ്ട്രിങ്ങിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് താരം റിട്ടയര്‍ ഹര്‍ട്ടായി മടങ്ങിയത്. 13 പന്തില്‍ 19 റണ്‍സുമായി മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്നു രോഹിത്. താരം ബാറ്റ് ചെയ്യാന്‍ തിരിച്ചെത്തുമോ എന്നുള്ള കാര്യത്തില്‍ ഉറപ്പില്ല. മികച്ച ഫോമില്‍ ബാറ്റ് വീശിക്കൊണ്ടിരുന്ന രോഹിത് പെട്ടെന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയും ഡഗ് ഔട്ടിലേക്ക് മെഡിക്കല്‍ സഹായം ആവശ്യപ്പെടുകയുമായിരുന്നു.

ഫിസിയോ എത്തി പരിശോധിച്ചെങ്കിലും ബാറ്റിംഗ് തുടരാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ താരം കളം വിടാന്‍ തീരുമാനിച്ചു. ഗാലറിയിലുണ്ടായിരുന്ന രോഹിത്തിന്റെ ഭാര്യ റിതിക സജ്ദേയും ഈ നിമിഷം ഏറെ ആശങ്കയോടെയാണ് നോക്കിനിന്നത്. രോഹിത് മടങ്ങിയതോടെ നിശ്ചയിച്ചതിലും നേരത്തെ സൂര്യകുമാര്‍ യാദവിന് ക്രീസിലെത്തേണ്ടി വന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആര്‍സിബി നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. വിരാട് കോലിയും (50) ഫില്‍ സാള്‍ട്ടും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 120 റണ്‍സ് അടിച്ചുകൂട്ടി. മധ്യനിരയില്‍ രജത് പതിദാര്‍ നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ആര്‍സിബിയെ ഇത്രയും വലിയ സ്‌കോറില്‍ എത്തിച്ചത്. ജസ്പ്രീത് ബുംറ കുറച്ചുനേരം റണ്‍നിരക്ക് പിടിച്ചുനിര്‍ത്തിയെങ്കിലും മറ്റ് ബൗളര്‍മാരെല്ലാം ആര്‍സിബി ബാറ്റിംഗ് നിരയ്ക്ക് മുന്നില്‍ പതറി.

മത്സരഫലത്തേക്കാള്‍ ഉപരി രോഹിത് ശര്‍മ്മയുടെ പരിക്കിന്റെ ഗൗരവത്തെക്കുറിച്ചാണ് മുംബൈ ഇന്ത്യന്‍സ് ഇപ്പോള്‍ ആശങ്കപ്പെടുന്നത്. ഐപിഎല്‍ മത്സരങ്ങള്‍ തുടര്‍ച്ചയായി നടക്കുന്ന സാഹചര്യത്തില്‍ ക്യാപ്റ്റന്റെ പരിക്ക് ഗൗരവമുള്ളതാണെങ്കില്‍ അത് ടീമിന്റെ വരാനിരിക്കുന്ന പോരാട്ടങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം. താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഇനിയും ആവര്‍ത്തിച്ചാല്‍ പണികിട്ടും'; ഡാരില്‍ മിച്ചലിന് മറുപടിയുമായി ഉസ്മാന്‍ താരിഖ്
കോലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ശുഭ്മാന്‍ ഗില്‍; ഐപിഎല്ലില്‍ 4000 റണ്‍സ് തികയ്ക്കുന്ന പ്രായം കുറഞ്ഞ താരം