ചാമ്പ്യൻസ് ട്രോഫി ഫൈനല്‍: ടോസ് നിര്‍ണായകം, ഇത്തവണയെങ്കിലും രോഹിത്തിനെ ഭാഗ്യം തുണക്കുമെന്ന പ്രതീക്ഷയില്‍ ആരാധകർ

Published : Mar 08, 2025, 09:45 AM IST
ചാമ്പ്യൻസ് ട്രോഫി ഫൈനല്‍: ടോസ് നിര്‍ണായകം, ഇത്തവണയെങ്കിലും രോഹിത്തിനെ ഭാഗ്യം തുണക്കുമെന്ന പ്രതീക്ഷയില്‍ ആരാധകർ

Synopsis

ഇന്ത്യയും ന്യൂസിലൻഡും കിരീട പോരിൽ നാളെ ഏറ്റുമുട്ടുക ഫെബ്രുവരി 23ന് ഇന്ത്യ, പാകിസ്ഥാൻ മത്സരം നടന്ന പിച്ചിലാണ്. 

ദുബായ്: ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ നാളെ ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങുമ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് ടോസിലേക്ക്.  അവസാന പതിനാല് ഏകദിനങ്ങളിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് ടോസ് ജയിക്കാനായിട്ടില്ല. രോഹിത് ശർമ്മ ഏകദിനത്തിൽ ടോസിന്  ഇറങ്ങുമ്പോൾ ആരാധകര്‍ക്കിപ്പോള്‍ ഒട്ടും കൗതുകമില്ല. കാരണം ടോസും രോഹിത്തും എതിർദിശയിലായിട്ട് നാളുകൾ ഏറെയായി. കൃത്യമായി പറഞ്ഞാല്‍ 2023 നവംബർ 19ന് ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് ഫൈനലിൽ തുടങ്ങിയതാണ് രോഹിത്തിന്‍റെ ടോസ് നഷ്ടപ്രയാണം. തുടർന്നുളള പതിമൂന്ന് മത്സരത്തിലും ടോസിലെ ഭാഗ്യം രോഹിത്തിനൊപ്പം നിന്നില്ല.

ഏകദിനത്തിൽ തുടർച്ചയായി ഏറ്റവുമധികം ടോസ് നഷ്ടമായ നായകനെന്ന നാണക്കേടും ഇതിനിടെ രോഹിത്തിന്‍റെ തലയിലായി. എന്നാൽ ടോസിലെ ദൗർഭാഗ്യം ഇതുവരെ ഇന്ത്യയുടെ കളിയെ ബാധിച്ചിട്ടില്ലെന്നതാണ് ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ ഉൾപ്പടെ ടോസ് നഷ്ടമായ 14 മത്സരങ്ങളിൽ ഒൻപതിലും ഇന്ത്യ ജയിച്ചിരുന്നു. നാല് മത്സരങ്ങള്‍ തോറ്റു. ഒരു ടൈ ആയി.

കിരീടപ്പോരിന് മുമ്പ് കിവീസിന് ഇരുട്ടടി, ഇന്ത്യക്കെതിരായ ഫൈനലില്‍ സൂപ്പര്‍ പേസര്‍ കളിക്കുന്ന കാര്യം സംശയത്തില്‍

ഇന്ത്യയും ന്യൂസിലൻഡും കിരീട പോരിൽ നാളെ ഏറ്റുമുട്ടുക ഫെബ്രുവരി 23ന് ഇന്ത്യ, പാകിസ്ഥാൻ മത്സരം നടന്ന പിച്ചിലാണ്.  ഉപയോഗിച്ച പിച്ചിൽ മത്സരം വീണ്ടും നടത്താൻ രണ്ടാഴ്ചത്തെ ഇടവേള വേണമെന്നാണ് ദുബായ് ഇന്‍റർ നാഷണൽ സ്റ്റേഡിയത്തിലെ ചട്ടം. ഇന്ത്യയുടെ നാല് മത്സരങ്ങളും നടന്നത് ഇതേവേദിയിലാണ്. പാകിസ്ഥാനെ 241ൽ എറിഞ്ഞിട്ട ഇന്ത്യ വിരാട് കോലിയുടെ സെഞ്ച്വറിയുടെ മികവിൽ 45 പന്ത് ശേഷിക്കേ അനായാസം ലക്ഷ്യത്തിൽ എത്തി. കോലി 111 പന്തിൽ 100 റൺസുമായി പുറത്താവാതെ നിന്നപ്പോൾ ശ്രേയസ് അയ്യർ 56ഉം ശുഭ്മൻ ഗിൽ 46ഉം റൺസെടുത്തു.

ടോളിവുഡില്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാൻ ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍, റോബിന്‍ഹുഡ് റിലീസ് 28ന്

കുൽദീപ് യാദവ് ഒൻപതോവറിൽ 40 റൺസിന് മൂന്നും ഹാർദിക് പണ്ഡ്യ എട്ട് ഓവറിൽ 31 റൺസിന് രണ്ടും വിക്കറ്റ് വീഴ്ത്തിയ മത്സരത്തിൽ ഇന്ത്യയുടെ ഇരുപത്തിയാറ് ഓവറും എറിഞ്ഞത് സ്പിന്നർമാർ. രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്ക് നേരിയ മുൻതൂക്കമുള്ളതിനാൽ ടോസിലെ ഭാഗ്യം നിർണായകമായേക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ടി20 ലോകകപ്പിന് മുമ്പ് ഐസിസിക്ക് മുന്നില്‍ പുതിയ പ്രതിസന്ധി, സംപ്രേഷണ കരാറില്‍ നിന്ന് പിന്‍മാറാനൊരുങ്ങി ജിയോ സ്റ്റാര്‍
ദക്ഷിണാഫ്രിക്ക ചലഞ്ചിന് സഞ്ജു സാംസണ്‍; ലോകകപ്പ് ടീമില്‍ ഇടം നേടാൻ അവസാന അവസരം?