അത് ഗംഭീരമായി രോഹിത്! പിന്നിലായത് ധോണി മാത്രമല്ല; പോണ്ടിംഗും മക്കല്ലവുമെല്ലാം ഇക്കൂട്ടത്തിലുണ്ട്

Published : Feb 15, 2024, 04:17 PM IST
അത് ഗംഭീരമായി രോഹിത്! പിന്നിലായത് ധോണി മാത്രമല്ല; പോണ്ടിംഗും മക്കല്ലവുമെല്ലാം ഇക്കൂട്ടത്തിലുണ്ട്

Synopsis

രോഹിത്തിന്റെ അക്കൗണ്ടില്‍ ഇപ്പോള്‍ 80 സിക്‌സുകളുണ്ട്. 78 സിക്‌സുകളുള്ള ധോണിയെയാണ് രോഹിത് മറികടന്നത്. ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗാണ് ഒന്നാമത്.

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മടങ്ങുന്നത്. 196 പന്തില്‍ 131 റണ്‍സാണ് രോഹിത് നേടിയത്. ടെസ്റ്റ് കരിയറിലെ 11-ാം സെഞ്ചുറിയാണ് രോഹിത് പൂര്‍ത്തിയാക്കിയത്. ഇതില്‍ മൂന്ന് സിക്‌സും 14 ഫോറും ഉള്‍പ്പെടും. മൂന്ന് സിക്‌സുകള്‍ നേടിയതോടെ ഒരു നാഴികക്കല്ല് പിന്നിടാന്‍ രോഹിത്തിനായി. ഇന്ത്യക്ക് വേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുല്‍ സിക്‌സുള്‍ നേടുന്ന രണ്ടാമത്തെ താരമായിരിക്കുകയാണ് രോഹിത്. മുന്‍ ഇന്ത്യന്‍ താരം എം എസ് ധോണിയെയാണ് രോഹിത് മറികടന്നത്.

രോഹിത്തിന്റെ അക്കൗണ്ടില്‍ ഇപ്പോള്‍ 80 സിക്‌സുകളുണ്ട്. 78 സിക്‌സുകളുള്ള ധോണിയെയാണ് രോഹിത് മറികടന്നത്. ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗാണ് ഒന്നാമത്. ടെസ്റ്റില്‍ മാത്രം 90 സിക്‌സുകളാണ് സെവാഗ് നേടിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നാലാം സ്ഥാനത്തായി. 69 സിക്‌സുകള്‍ സച്ചിന് നേടാന്‍ സാധിച്ചു. രവീന്ദ്ര ജഡേജ (62), കപില്‍ ദേവ് (61) എന്നിവര്‍ തൊട്ടടുത്ത സ്ഥാനങ്ങളില്‍.

ഇനി വെറുതെയങ്ങ് ഐപിഎല്‍ കളിക്കാനാവില്ല! പുതിയ നിബന്ധനകള്‍ മുന്നോട്ടുവച്ച് ബിസിസിഐ

അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ക്യാപ്റ്റന്മാരില്‍ രണ്ടാമനാവാനും രോഹിത്തിന് സാധിച്ചു. ഇക്കാര്യത്തിലും ധോണിയെയാണ് രോഹിത് പിന്തള്ളിയത്. 212 സിക്‌സുകളുണ്ട് രോഹിത്തിന്റെ അക്കൗണ്ടില്‍. ധോണി 211 സിക്‌സുകളാണ് നേടിയത്. 233 സിക്‌സുകള്‍ നേടിയ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന് മോര്‍ഗനാണ് ഒന്നാമന്‍. റിക്കി പോണ്ടിംഗ് (171), ബ്രണ്ടന്‍ മക്കല്ലം (170) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ഇഷാന്‍ കിഷന്റെ ബിസിസിഐ കോണ്‍ട്രാക്റ്റ് റദ്ദാക്കിയേക്കും! താരത്തിനെതിരെ നടപടിക്ക് സാധ്യത

നേരത്തെ സര്‍ഫറാസ് ഖാനും വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലിനും ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കിയപ്പോള്‍ അക്‌സര്‍ പട്ടേലിന് പകരം പേസര്‍ മുഹമ്മദ് സിറാജും പ്ലേയിംഗ് ഇലവനിലെത്തി. മലയാളി താരം ദേവ്ദത്ത് പടിക്കലിന് ആദ്യ മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചില്ല. രണ്ട് പേസര്‍മാരും രവീന്ദ്ര ജഡേജയടക്കം മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി: മുഹമ്മദ് റെയ്ഹാന് ഏഴ് വിക്കറ്റ്, കേരളത്തിനെതിരെ മുംബൈ 312ന് പുറത്ത്
അണ്ടര്‍ 19 ഏഷ്യാ കപ്പ്: കൂറ്റന്‍ ജയത്തോടെ തുടങ്ങി ഇന്ത്യ, സൂര്യവന്‍ഷിയുടെ കരുത്തില്‍ യുഎഇയെ തകര്‍ത്തത് 234 റണ്‍സിന്