2018ല്‍ സെലക്റ്റര്‍മാരുടെ തീരുമാനം രോഹിത്തിനെ ഏറെ വേദനിപ്പിച്ചു; സംഭവം വിവരിച്ച് ദിനേശ് കാര്‍ത്തിക്

By Web TeamFirst Published Aug 16, 2022, 4:42 PM IST
Highlights

ഏകദിനത്തിലും ടി20 ക്രിക്കറ്റിലും പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ലെങ്കിലും ടെസ്റ്റില്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടി. 2018ല്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് താരം ഒഴിവാക്കപ്പെട്ടിരുന്നു.

ചെന്നൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ രണ്ട് കാലഘട്ടങ്ങളായി തിരിക്കാം. ഒന്ന്, ആദ്യത്തെ ആറ് വര്‍ഷം. ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ബുദ്ധിമുട്ടിയ കാലം. സ്ഥിരത കണ്ടെത്താന്‍ വിഷമിച്ച രോഹിത്തിന് 2011 ലോകകപ്പിനുള്ള ടീമില്‍ ഇടം നേടാനായില്ല. 2013 ഐസിസി ചാംപ്യന്‍സ് ട്രോഫിയിലൂടെയാണ് രണ്ടാംഭാഗം ആരംഭിക്കുന്നത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഓപ്പണറായിരുന്നു രോഹിത്. പിന്നീട് ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ചുറികള്‍ സ്വന്തമാക്കാന്‍ രോഹിത്തിനായി.

ഏകദിനത്തിലും ടി20 ക്രിക്കറ്റിലും പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ലെങ്കിലും ടെസ്റ്റില്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടി. 2018ല്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് താരം ഒഴിവാക്കപ്പെട്ടിരുന്നു. പകരം കരുണ്‍ നായരെയാണ് ടീമിലേക്ക് പരിഗണിച്ചത്. ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോഴത്തെ ടി20 വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായ ദിനേശ് കാര്‍ത്തിക്. 

രോഹിത്തിന് ഏറെ വേദനിപ്പിച്ച തീരുമായിരുന്നതെന്നാണ് കാര്‍ത്തിക് പറയുന്നത്. ''നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു താരം. എന്നാല്‍ ടെസ്റ്റ് ടീമില്‍ ഇടം കണ്ടെത്താന്‍ രോഹിത്തിനായില്ല. ടെസ്റ്റില്‍ കളിക്കാന്‍ കഴിയുമെന്നുള്ള ആത്മവിശ്വാസം രോഹിത്തിനുണ്ടായിരുന്നു. എന്നാല്‍ ടീമില്‍ സ്ഥാനം ലഭിച്ചില്ല. നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരയ്ക്ക് ശേഷം രോഹിത്തിനെ നാട്ടിലേക്ക് അയക്കുകയായിരുന്നു. അത് അദ്ദേഹത്തെ ഒരുപാട് വേദനിപ്പിച്ചു.'' കാര്‍ത്തിക് പറഞ്ഞു.

2019 ഏകദിന ലോകകപ്പിന് ശേഷമാണ് രോഹിത് ടെസ്റ്റ് ടീമിന്റെ ഓപ്പണറാകുന്നത്. ആ ലോകകപ്പില്‍ അഞ്ച് സെഞ്ചുറികളാണ് അടിച്ചെടുത്തത്. പിന്നാലെ പരിശീലകന്‍ രവി ശാസ്ത്രിയുടെ പിന്തുണയോടെ ടീമിന്റെ ഓപ്പണറായി. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 

ഓപ്പണറായുള്ള ആദ്യ ടെസ്റ്റില്‍ തന്നെ താരം രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടി. അതേ പരമ്പരയില്‍ മറ്റൊരു ഇരട്ട സെഞ്ചുറി കൂടി രോഹിത് കുറിച്ചിട്ടു. ടെസ്റ്റ് അരങ്ങേറ്റം കഴിഞ്ഞ് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നത്.
 

click me!