രണ്ടിലാര് ചർച്ച ഇനിയില്ല! ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യൻ നായകനെ പ്രഖ്യാപിച്ച് ജയ് ഷാ; ഹിറ്റ് മാൻ തന്നെ

Published : Feb 14, 2024, 10:06 PM ISTUpdated : Mar 09, 2024, 10:08 PM IST
രണ്ടിലാര് ചർച്ച ഇനിയില്ല! ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യൻ നായകനെ പ്രഖ്യാപിച്ച് ജയ് ഷാ; ഹിറ്റ് മാൻ തന്നെ

Synopsis

കോച്ച് രാഹുൽ ദ്രാവിഡ്, ചീഫ് സെലക്ടർ അജിത് അഗാർക്കർ, നായകൻ രോഹിത് ശർമ്മ എന്നിവരെ സാക്ഷിയാക്കിയായിരുന്നു ജയ് ഷായുടെ പ്രഖ്യാപനം

മുംബൈ: അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കാനിരിക്കുന്ന ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യൻ നായകനെ പ്രഖ്യാപിച്ച് ജയ് ഷാ. ഇക്കുറിയും രോഹിത് ഷർമ്മ തന്നെ ഇന്ത്യൻ ടീമിനെ നയിക്കുമെന്നാണ് ബി സി സി ഐ സെക്രട്ടറി പ്രഖ്യാപിച്ചത്. ഇക്കുറി ഇന്ത്യൻ ടീം കിരീടം നേടുമെന്നും ജയ്  ഷാ പ്രത്യാശ പ്രകടിപ്പിച്ചു. കോച്ച് രാഹുൽ ദ്രാവിഡ്, ചീഫ് സെലക്ടർ അജിത് അഗാർക്കർ, നായകൻ രോഹിത് ശർമ്മ എന്നിവരെ സാക്ഷിയാക്കിയായിരുന്നു ജയ് ഷായുടെ പ്രഖ്യാപനം.

അഞ്ചാം പാതിരയുടെ എഡിറ്ററിൽ നിന്നും ഇതാദ്യം! ഒപ്പം അമ്പരപ്പിക്കാൻ മഞ്ജുവാര്യർ; ഞെട്ടിച്ച് 'ഫൂട്ടേജ്' പോസ്റ്റർ

തുടർച്ചയായി 10 മത്സരങ്ങൾ വിജയിച്ചിട്ടും 2023 ഏകദിന ലോകകപ്പ് കലാശക്കളിയിൽ ഇന്ത്യക്ക് പരാജയമേറ്റുവാങ്ങേണ്ടിവന്നിരുന്നു. എന്നാൽ വരുന്ന ട്വന്‍റി 20 ലോകകപ്പിൽ രോഹിതിന്‍റെ നായകത്വത്തിന് കീഴിൽ ഇന്ത്യ ഉറപ്പായും കപ്പിൽ മുത്തമിടുമെന്നും ബി സി സി ഐ സെക്രട്ടറി അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ ട്വന്‍റി 20 ടീമിനെ ഹ‍ർദ്ദിക്ക് പാണ്ഡ്യയാകും നയിക്കുകയെന്ന ചർച്ചകൾക്ക് കൂടി വിരാമമിടുകയാണ് ജയ് ഷാ ചെയ്തിരിക്കുന്നത്. 2023 ജനുവരി മുതൽ ഇന്ത്യൻ ടി 20 സംഘത്തെ നയിച്ചുവന്നത് പാണ്ഡ്യയായിരുന്നു. ഇക്കഴിഞ്ഞ അഫ്ഗാനെതിരായ മത്സരത്തിലൂടെയാണ് രോഹിത് വീണ്ടും ടി 20 യിലും നായകക്കുപ്പായം അണിഞ്ഞത്. ബി സി സി ഐ സെക്രട്ടറിയുടെ ഇന്നത്തെ പ്രഖ്യാപനത്തോടെ ലോകകപ്പിൽ രോഹിതിന് കീഴിലാകും പാണ്ഡ്യ കളിക്കുകയെന്ന് കൂടി വ്യക്തമാകുകയാണ്.

സംഭവം അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ, ബാഗ് കണ്ട് സംശയം തോന്നി! ഷൊർണൂരിലെ പരിശോധനയിൽ കണ്ടെത്തിയത് 5 കിലോ കഞ്ചാവ്

അതേസമയം ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നിർണായക മൂന്നാം മത്സരം നാളെ രാജ്കോട്ടില്‍ തുടങ്ങും. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാവിലെ 9.30 നാണ് മത്സരം ആരംഭിക്കുക. 9 മണിക്ക് ടോസ് വീഴും. പരമ്പര 1 - 1 ന് സമനിലയിലായതിനാല്‍ ഇരു ടീമുകള്‍ക്കും നിർണായകമാണ് മൂന്നാം ടെസ്റ്റ്. വലിയ മാറ്റങ്ങളോടെയാവും ഇന്ത്യന്‍ ടീം ഇന്ന് കളത്തിലെത്തുകയെന്നാണ് വിവരം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍