യഥാര്‍ത്ഥ ടെസ്റ്റിന് മുമ്പ് രോഹിത് ശര്‍മയ്ക്ക് മറ്റൊരു പരീക്ഷ

By Web TeamFirst Published Sep 12, 2019, 5:29 PM IST
Highlights

ഇന്ത്യ- ദക്ഷിണാഫ്രിക്ക പര്യടനത്തിന് മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരത്തിനുള്ള ബോര്‍ഡ് പ്രസിഡന്‍റ്സ് ഇലവനെ രോഹിത് ശര്‍മ നയിക്കും. പരമ്പരയില്‍ രോഹിത്തിന്റെ ഓപ്പണറായുള്ള അരങ്ങേറ്റവും ഇതുതന്നെയായിരിക്കും.

മുംബൈ: ഇന്ത്യ- ദക്ഷിണാഫ്രിക്ക പര്യടനത്തിന് മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരത്തിനുള്ള ബോര്‍ഡ് പ്രസിഡന്‍റ്സ് ഇലവനെ രോഹിത് ശര്‍മ നയിക്കും. പരമ്പരയില്‍ രോഹിത്തിന്റെ ഓപ്പണറായുള്ള അരങ്ങേറ്റവും ഇതുതന്നെയായിരിക്കും. ടീമില്‍ മലയാളി താരങ്ങളാരും ഇടം നേടിയിട്ടില്ല. 

എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി കളിക്കുന്ന ജലജ് സക്‌സേന ടീമിലെത്തി. കൂടെ പാതി മലയാളിയായ കരുണ്‍ നായരും ടീമിലുണ്ട്. ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ നടത്തിയ ഓള്‍റൗണ്ട് പ്രകടനമാണ് സക്‌സേനയെ ടീമിലെത്തിച്ചത്. ദുലീപ് ട്രോഫിയിലെ പ്രകടനം കരുണിന് തുണയായി. 

ബോര്‍ഡ് പ്രസിഡന്റ് ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, പ്രിയങ്ക് പാഞ്ചല്‍, അഭിമന്യൂ ഈശ്വരന്‍, കരുണ്‍ നായര്‍, സിദ്ധേഷ് ലാഡ്, കെ എസ് ഭരത് (വിക്കറ്റ് കീപ്പര്‍), ജലജ് സക്‌സേന, ധര്‍മേന്ദ്രസിങ് ജഡേജ, ആവേഷ് ഖാന്‍, ഇശാന്‍ പോറല്‍, ഷാര്‍ദുല്‍ ഠാകൂര്‍, ഉമേഷ് യാദവ്.

click me!