IPL 2022 : ഓപ്പണര്‍മാര്‍ മടങ്ങി, കോലിയും; ഡല്‍ഹിക്കെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മോശം തുടക്കം

Published : Apr 16, 2022, 08:13 PM IST
IPL 2022 : ഓപ്പണര്‍മാര്‍ മടങ്ങി, കോലിയും; ഡല്‍ഹിക്കെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മോശം തുടക്കം

Synopsis

ആദ്യ മൂന്നോവറിനിടെ തന്നെ ആര്‍സിബിക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. അനുജ് നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങി. ഠാക്കൂറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങുകയായിരുന്നു അനുജ്. മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ ഫാഫും മടങ്ങി.

മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മോശം തുടക്കം. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ആര്‍സിബി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് ഓവറില്‍ മൂന്നിന് 47 എന്ന നിലയിലാണ്. ഓപ്പണര്‍മാരായ അനുജ് റാവത്ത് (0), ഫാഫ് ഡു പ്ലെസിസ് (8), വിരാട് കോലി (12) എന്നിവരുടെ വിക്കറ്റുകളാണ് ആര്‍സിബിക്ക് നഷ്ടമായത്. ഖലീല്‍ അഹമ്മദ്, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. സുയഷ് പ്രഭുദേശായ് (2), ഗ്ലെന്‍ മാക്‌സ്‌വെല്‍ (24) എന്നിവരാണ് ക്രീസില്‍. 

ആദ്യ മൂന്നോവറിനിടെ തന്നെ ഡല്‍ഹിക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. അനുജ് നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങി. ഠാക്കൂറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങുകയായിരുന്നു അനുജ്. മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ ഫാഫും മടങ്ങി. എട്ട് റണ്‍സ് മാത്രമെടുത്ത താരത്തെ തേര്‍ഡ് മാനില്‍ അക്‌സര്‍ പട്ടേല്‍ പിടിച്ച് പുറത്താക്കി. കോലി റണ്ണൗട്ടാവുകയായിരുന്നു.  14 പന്ത് നേരിട്ട കോലി ഒരു ഫോര്‍ മാത്രമാണ് നേടിയത്. മാക്‌സ്‌വെല്ലിന്റെ അക്കൗണ്ടില്‍ നാല് ഫോറുണ്ട്.

ഇരു ടീമുകളും പ്ലയിംഗ് ഇലവനില്‍ മാറ്റം വരുത്തിയാണ് ഇറങ്ങിയത്. സര്‍ഫറാസ് ഖാന് പകരം മിച്ചല്‍ മാര്‍ഷ് ടീമിലെത്തി. ആര്‍സിബിയില്‍ ആകാശ് ദീപിന് പകരം ഹര്‍ഷല്‍ പട്ടേലും തിരിച്ചെത്തി. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ഫാഫ് ഡു പ്ലെസിസ്, അനുജ് റാവത്ത്, വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഷഹ്ബാസ് അഹമ്മദ്, ദിനേശ് കാര്‍ത്തിക്, സൂയഷ് പ്രഭുദേശായ്, വാനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, ജോഷ് ഹേസല്‍വുഡ്, മുഹമ്മദ് സിറാജ്. 

ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, റിഷഭ് പന്ത്, റോവ്മാന്‍ പവല്‍, ലളിത് യാദവ്, അക്‌സര്‍ പട്ടേല്‍, ഷാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുസ്തഫിസുര്‍ റഹ്മാന്‍, ഖലീല്‍ അഹമ്മദ്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പെരുമ്പാവൂര്‍ എസ്എസ്‌വി കോളേജിൽ കെസിഎയുടെ അത്യാധുനിക ക്രിക്കറ്റ് സെന്‍റർ വരുന്നു; ധാരണാപത്രം ഒപ്പുവെച്ചു
'എന്‍റെ ഏറ്റവും, പ്രിയപ്പെട്ട ബാറ്റിംഗ് പാർട്ണർ'; വിരമിക്കൽ പ്രഖ്യാപിച്ച അജിങ്ക്യാ രഹാനെയെക്കുറിച്ച് വിരാട് കോലി