സഞ്ജുവിനെ ബാഗ്ലൂരിന് കൊടുക്കുന്നോ എന്ന് ആരാധകന്‍; ആ രണ്ട് സൂപ്പര്‍ താരങ്ങളെ തന്നാല്‍ സഞ്ജുവിനെ നല്‍കാമെന്ന് രാജസ്ഥാന്‍

Published : Nov 15, 2019, 06:30 PM IST
സഞ്ജുവിനെ ബാഗ്ലൂരിന് കൊടുക്കുന്നോ എന്ന് ആരാധകന്‍; ആ രണ്ട് സൂപ്പര്‍ താരങ്ങളെ തന്നാല്‍ സഞ്ജുവിനെ നല്‍കാമെന്ന് രാജസ്ഥാന്‍

Synopsis

അജിങ്ക്യാ രഹാനെയെ രാജസ്ഥാന്‍ ഡല്‍ഹിക്ക് കൈമാറിയതിന് പിന്നാലെയായിരുന്നു സഞ്ജുവിനെയും കൊടുക്കുന്നോ എന്ന് ആരാധകന്റെ ചോദ്യം

ജയ്പൂര്‍: ഐപിഎല്ലില്‍ താരലേലത്തിന് മുന്നോടിയായുള്ള താരകൈമാറ്റത്തിനുള്ള സമയം ഇന്നലെയാണ് അവസാനിച്ചത്. ഓരോ ടീമും നിലനിര്‍ത്തിയ കളിക്കാരെയും ഒഴിവാക്കിയ കളിക്കാരെയുംക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ മലയാളി താരം സഞ്ജു സാംസണെ ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് വില്‍ക്കുന്നോ എന്ന ചോദ്യവുമായി ഒരു ആരാധകന്‍ എത്തി.

അജിങ്ക്യാ രഹാനെയെ രാജസ്ഥാന്‍ ഡല്‍ഹിക്ക് കൈമാറിയതിന് പിന്നാലെയായിരുന്നു സഞ്ജുവിനെയും കൊടുക്കുന്നോ എന്ന് ആരാധകന്റെ ചോദ്യം. എന്നാല്‍ ഇതിന് രാജസ്ഥാന്‍ റോയല്‍ നല്‍കിയ മറുപടിയായിരുന്ന രസകരം, ബാംഗ്ലൂരിന്റെ എ.ബി.ഡിവില്ലിയേഴ്സിനെയും ക്യാപ്റ്റനായ വിരാട് കോലിയെയും വില്‍ക്കാന്‍ നിങ്ങള്‍ തയാറുണ്ടോ എങ്കില്‍ നോക്കാമെന്നായിരുന്നു രാജസ്ഥാന്റെ മറുപടി. റോയല്‍ ചലഞ്ചേഴ്സിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു രാജസ്ഥാന്റെ മറുപടി.

എന്നാല്‍ മിസ്റ്റര്‍ നാഗിനെ നിങ്ങള്‍ക്ക് തരാം എന്നായിരുന്നു ഇതിന് ബാംഗ്ലൂരിന്റെ മറുപടി. ഒപ്പം അദ്ദേഹം വൈകാതെ ഇങ്ങോട്ട് തന്നെ തിരിച്ചെത്തുമെന്നും അറിയാമെന്നും ബാഗ്ലൂര്‍ മറുപടിയില്‍ കുറിച്ചു. സ്റ്റീവ് സ്മിത്തിനെ വില്‍ക്കാന്‍ തയാറുണ്ടോ എന്നായിരുന്നു മറ്റൊരു ആരാധകന്റെ ചോദ്യം. താങ്കള്‍ സ്റ്റാന്‍ഡ് അപ് കൊമേഡിയനാണോ എന്നായിരുന്നു ഇതിന് രാജസ്ഥാന്റെ മറുപടി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

രേണുകയ്ക്ക് നാല് വിക്കറ്റ്, ദീപ്തിക്ക് മൂന്ന്; ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം വനിതാ ടി20യില്‍ ഇന്ത്യക്ക് കുഞ്ഞന്‍ വിജയലക്ഷ്യം
60 പന്തില്‍ സെഞ്ചുറി നേടി റിങ്കു, ജുയലിനും ശതകം; ഛണ്ഡിഗഡിനെതിരെ ഉത്തര്‍ പ്രദേശിന് കൂറ്റന്‍ ജയം