ഐപിഎല്‍ മത്സരങ്ങള്‍ നാളെ പുനരാരംഭിക്കും; പ്ലേ ഓഫ് ഉറപ്പിക്കാന്‍ ആര്‍സിബി, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ

Published : May 16, 2025, 09:59 AM ISTUpdated : May 16, 2025, 03:15 PM IST
ഐപിഎല്‍ മത്സരങ്ങള്‍ നാളെ പുനരാരംഭിക്കും; പ്ലേ ഓഫ് ഉറപ്പിക്കാന്‍ ആര്‍സിബി, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ

Synopsis

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ നാളെ പുനരാരംഭിക്കും. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് ആദ്യ മത്സരം.

മുംബൈ: ക്രിക്കറ്റ് ലോകം വീണ്ടും ഐപിഎല്‍ ആവേശത്തിലേക്ക്.  ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ നാളെ പുനരാരംഭിക്കും. ഫൈനല്‍ ഉള്‍പ്പടെ ശേഷിച്ചപതിനേഴ് മത്സരങ്ങള്‍ ആറ് വേദികളിലാണ് നടക്കുക. നിര്‍ണായകമായ മത്സരങ്ങള്‍ പുനരാരംഭിക്കുക നാളത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടത്തോടെ. വൈകിട്ട് ഏഴരയ്ക്ക് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. പതിനാറ് പോയിന്റുള്ള ബെംഗളൂരു രണ്ടും 11 പോയിന്റുളള കൊല്‍ക്കത്ത ആറും സ്ഥാനത്ത്. ശേഷിച്ച മൂന്ന് കളിയില്‍ ഒറ്റ ജയം നേടിയാല്‍ ബെംഗളൂരു പ്ലേ ഓഫിലെത്തും.

അവസാന രണ്ട് മത്സരങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കൊല്‍ക്കത്തയെ കീഴടക്കി പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാവുകയാവും ബെംഗളൂവിന്റെ ലക്ഷ്യം. ബെംഗളൂരുവിനൊപ്പം അവസാന മത്സരത്തില്‍ ഹൈദരാബാദിനെയും തോല്‍പിച്ചാലും കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫില്‍ സ്ഥാനം പിടിക്കണമെങ്കില്‍ മറ്റ് ടീമുകളുടെ മത്സര ഫലങ്ങളെക്കൂടി ആശ്രയിക്കണം. പ്ലേ ഓഫില്‍ എത്താന്‍ വേണ്ടത് പതിനെട്ട് പോയിന്റ്. ഗുജറാത്ത് ടൈറ്റന്‍സ്, പഞ്ചാബ് കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ് പ്ലേ ഓഫ് സാധ്യതയുള്ള മറ്റ് ടീമുകള്‍.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് അവസാന നാലില്‍ എത്തില്ലെന്ന് ഉറപ്പായി പുറത്തായ ടീമുകള്‍. ജയ്പൂര്‍, ഡല്‍ഹി, ലക്‌നൗ, മുംബൈ, അഹമ്മദാബാദ് എന്നിവയാണ് ബെംഗളൂരുവിനെ കൂടാതെയുള്ള വേദികള്‍. ഈമാസം പതിനെട്ടിനും ഇരുപത്തിയഞ്ചിനും രണ്ട് മത്സരങ്ങള്‍ വീതം. 

പാതിവഴിയില്‍ ഉപേക്ഷിച്ച ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിംഗ്‌സ് മത്സരം 24ന് ജയ്പൂരില്‍ വീണ്ടും നടത്തും. ഒന്നാം ക്വാളിഫയര്‍ മേയ് 29നും എലിമിനേറ്റര്‍ 30നും രണ്ടാം ക്വാളിഫയര്‍ ജൂണ്‍ ഒന്നിനും ഫൈനല്‍ മൂന്നിനും നടക്കും. ഫൈനല്‍ ഉള്‍പ്പടെയുള്ള നോക്കൗട്ട് മത്സരങ്ങളുടെ വേദികള്‍ പിന്നീട് പ്രഖ്യാപിക്കും. നേരത്തേ പുറത്തിറക്കിയ മത്സരക്രമം ഫൈനല്‍ നടക്കേണ്ടിയിരുന്നത് മേയ് 25ന് കൊല്‍ക്കത്തയില്‍.

PREV
Read more Articles on
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍