
ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ആദ്യം പന്തെടുക്കും. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ രജത് പടിധാര്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ആര്‍സിബി ഇറങ്ങുന്നത്. ഫിലിപ്പ് സാള്‍ട്ടിന് പകരം ജേക്കബ് ബേതല്‍ കളിക്കും. ഡല്‍ഹി നിരയില്‍ ഫാഫ് ഡു പ്ലെസിസ് ഇംപാക്റ്റ് സബ്ബായി കളിക്കും. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഡല്‍ഹി ക്യാപിറ്റല്‍സ്: ഫാഫ് ഡു പ്ലെസിസ്, അഭിഷേക് പോറെല്‍, കരുണ്‍ നായര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്ക്, ദുഷ്മന്ത ചമീര, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.
ഇംപാക്ട് സബ്‌സ്: അശുതോഷ് ശര്‍മ്മ, മോഹിത് ശര്‍മ്മ, ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്ക്, മാധവ് തിവാരി, ത്രിപുരാണ വിജയ്.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: വിരാട് കോലി, ജേക്കബ് ബെഥേല്‍, രജത് പടിധാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, റൊമാരിയോ ഷെപ്പേര്‍ഡ്, ഭുവനേശ്വര്‍ കുമാര്‍, സുയാഷ് ശര്‍മ, ജോഷ് ഹാസില്‍വുഡ്, യാഷ് ദയാല്‍.
ഇംപാക്റ്റ് സബ്സ്: ദേവദത്ത് പടിക്കല്‍, ലിയാം ലിവിംഗ്സ്റ്റണ്‍, റാസിഖ് ദാര്‍ സലാം, മനോജ് ഭണ്ഡാഗെ, സ്വപ്നില്‍ സിംഗ്.
ആറ് ജയങ്ങളുമായി ഡല്‍ഹിയും ആര്‍സിബിയും പോയന്റ് ടേബിളില്‍ രണ്ടും മൂന്നും സ്ഥാനത്താണ്. കഴിഞ്ഞ മത്സരങ്ങളില്‍ ആവേശ ജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഡല്‍ഹിയും ബെംഗളൂരുവും ഇന്നിറങ്ങുന്നത്. ഈ സീസണില്‍ ഇതിന് മുന്‍പ് ഇരു ടീമുകളും ഏറ്റുമുട്ടിയ മത്സരത്തില്‍ ഡല്‍ഹി ആറ് വിക്കറ്റിന് ബെംഗളൂരുവിനെ തകര്‍ത്തിരുന്നു. അന്ന് 93 റണ്‍സെടുത്ത കെ.എല്‍ രാഹുല്‍ തന്നെയാണ് ഡല്‍ഹിയുടെ ബാറ്റിംഗ് പ്രതീക്ഷ. മികച്ച ഫോമിലുള്ള വിരാട് കോലിയുടെ ബാറ്റിംഗിലേക്കും ആരാധകര്‍ ഉറ്റുനോക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!