
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍(SA vs BAN) വമ്പന്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മത്സരത്തിലെ മോശം അമ്പയറിംഗിനും ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ സ്ലെഡ്ജിംഗിനുമെതിരെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്(BCB) ഐസിസിക്ക്(ICC) പരാതി നല്‍കാനൊരുങ്ങുന്നത് വെറുതയല്ല. മത്സരത്തില്‍ ഉറപ്പായ ഔട്ടുകള്‍ പലതും നിഷേധിച്ച അമ്പയര്‍മാരായ അഡ്രിയാന്‍ ഹോള്‍ഡ്സ്റ്റോക്കിന്‍റെയും മറൈസ് ഇറാസ്മുസിന്‍റെയും തീരുമാനങ്ങളാണ് ആരാധകരെപോലും അമ്പരപ്പിച്ചത്.
രണ്ടാം ഇന്നിംഗ്സില്‍ വെറും 53 റണ്‍സിന് ഓള്‍ ഔട്ടായ ബംഗ്ലാദേശ് 220 റണ്‍സിന്‍റെ വമ്പന്‍ തോല്‍വി വഴങ്ങിയിരുന്നു. 273 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 19 ഓവറിലാമ് ഓള്‍ ഔട്ടായത്. കേശവ് മഹാരാജ് 32 റണ്‍സിന് ഏഴ് വിക്കറ്റും സിമോണ്‍ ഹാര്‍മര്‍ മൂന്ന് വിക്കറ്റുമെടുത്തു.
ഏകദിന പരമ്പരയിലെ മോശം അമ്പയറിംഗിനെതിരെയും മാച്ച് റഫറി മോശമായി പെരുമാറിയതിനെതിരെയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ ഐസിസിക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആദ്യ ടെസ്റ്റിലെ മോശം അമ്പയറിംഗിനും പരിധിവിട്ട സ്ലെഡ്ജിംഗിനുമെതിരെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പരാതി നല്‍കാനൊരുങ്ങുന്നത്.
മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സില്‍ ഔട്ടാണെന്ന് ഉറപ്പായ നിരവധി തീരുമാനങ്ങളാണ് ഓണ്‍ഫീല്‍ഡ് അമ്പയര്‍മാര്‍ നിഷേധിച്ചത്. ഇതില്‍ പലതും റിവ്യു എടുത്ത് ബംഗ്ലാദേശ് അനുകൂല തീരുമാനം നേടുകയും ചെയ്തു. അമ്പയര്‍മാരുടെ പല തീരുമാനങ്ങളും സംശായസ്പദമായിരുന്നു.
നേരത്തെ ടെസ്റ്റ് മത്സരങ്ങള്‍ക്ക് നിഷ്‌പക്ഷ അമ്പയര്‍മാരായിരുന്നെങ്കിലും കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ആതിഥേയ രാജ്യങ്ങളിലെ അമ്പയര്‍മാരെ തന്നെ മത്സംര നിയന്ത്രിക്കാന്‍ ഐസിസി അനുവദിക്കുകയായിരുന്നു. ബംഗ്ലാദേശിന്‍റെ പരാതിയോടെ നിക്ഷപക്ഷ അമ്പയര്‍മാരെന്ന ആവശ്യത്തിന് വീണ്ടും ശക്തിയേറുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!