SA vs IND : 'രഹാനെയും പൂജാരയും മാത്രമല്ല പ്രശ്‌നം'; പരിശോധിക്കേണ്ട മറ്റൊരു കാര്യം ചൂണ്ടിക്കാട്ടി ഹര്‍ഭജന്‍

Published : Jan 17, 2022, 01:17 PM IST
SA vs IND : 'രഹാനെയും പൂജാരയും മാത്രമല്ല പ്രശ്‌നം'; പരിശോധിക്കേണ്ട മറ്റൊരു കാര്യം ചൂണ്ടിക്കാട്ടി ഹര്‍ഭജന്‍

Synopsis

പ്രധാനമായും സീനിയര്‍ താരങ്ങളായ അജിന്‍ക്യ രാഹാനെ (Ajinkya Rahane), ചേതേശ്വര്‍ പൂജാര (Cheteshwar Pujara) എന്നിവരുടെ ഫോമായിരുന്നു. ഇരുവര്‍ക്കും ഇനിയൊരു അവസരം ലഭിക്കുമോ എന്നുറപ്പില്ല.

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1ന്റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. തോല്‍വിക്ക് പിന്നില്‍ നിരവധി കാരണങ്ങള്‍ നിരത്തുന്നുണ്ട്. പ്രധാനമായും സീനിയര്‍ താരങ്ങളായ അജിന്‍ക്യ രാഹാനെ (Ajinkya Rahane), ചേതേശ്വര്‍ പൂജാര (Cheteshwar Pujara) എന്നിവരുടെ ഫോമായിരുന്നു. ഇരുവര്‍ക്കും ഇനിയൊരു അവസരം ലഭിക്കുമോ എന്നുറപ്പില്ല. വരുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ തഴയപ്പെടാനും സാധ്യത കാണുന്നു.

സൂര്യകുമാര്‍ യാദവ്, ഹനുമ വിഹാരി, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം ടീമിലിരിക്കെ പകരക്കാരെ കണ്ടെത്തുക ബുദ്ധിമുട്ടുള്ള കാര്യമായിരിക്കില്ല. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ് (Harbhajan Singh) ചൂണ്ടിക്കാണിക്കുന്നത് മറ്റൊരു പ്രശ്‌നമാണ്. ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ ഫോമാണത്. താരത്തിന് പകരക്കാരന്‍ വേണമെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍. ''ആറ് ഇന്നിംഗ്‌സുകള്‍ മായങ്ക് കളിച്ചു. എന്നാല്‍ അവസരം മുതലാക്കാന്‍ അവന് സാധിച്ചില്ല. പുതിയ താരങ്ങളെ പരീക്ഷിക്കണമെന്നാണ് എന്റെ അഭിപ്രായം. അടുത്ത പരമ്പര ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷാ എന്നിവരില്‍ ആര്‍ക്കെങ്കിലും അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. കാരണം ഫോം തെളിയിക്കാന്‍ ആറ് ഇന്നിംഗ്‌സുകള്‍ ഒരു താരത്തിന് ധാരാളമാണ്.'' ഹര്‍ഭജന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. 

രഹാനെ, പൂജാര എന്നിവരുടെ ഫോമിനെ കുറിച്ചും ഹര്‍ഭജന്‍ സംസാരിച്ചു. ''ജൊഹന്നാസ്ബര്‍ഗില്‍ ഇരുവര്‍ക്കും അര്‍ധ സെഞ്ചുറികള്‍ നേടാന്‍ സാധിച്ചു. എന്നാല്‍ സീനിയര്‍ താരങ്ങളില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്. അവര്‍ക്ക് കൂടുതലായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അവര്‍ക്ക് ടീമില്‍ ഒരു സ്ഥാനം കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കും. സൂര്യകുമാര്‍, ശ്രേയസ് എന്നിവരെല്ലാം അവസരത്തിനായി കാത്തിരിക്കുകയാണ്. രഹാനെ, പൂജാര എന്നിവരുടെ മോശം ഫോം ഇരുവര്‍ക്കും ടീമിലെത്താനുള്ള വഴി തുറക്കും.'' ഹര്‍ഭജന്‍ വ്യക്തമാക്കി.

ശ്രീലങ്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. ടീമില്‍ രഹാനെ, പൂജാര എന്നിവരുണ്ടാവില്ലെന്നാണ് കരുതുന്നത്. പകരം ഗില്‍, സൂര്യകുമാര്‍, വിഹാരി, ശ്രേയസ് തുടങ്ങിയ താരങ്ങളെ പരിഗണിച്ചേക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്
സിറാജിന് മൂന്ന് വിക്കറ്റ്, മുംബൈയെ എറിഞ്ഞിട്ട് ഹൈദരാബാദ്; പിന്നാലെ ഒമ്പത് വിക്കറ്റ് ജയം