
കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ കേപ്‌ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ(SA vs IND) രണ്ടാം ഇന്നിംഗ്സിലും നിരാശപ്പെടുത്തി അജിങ്ക്യാ രഹാനെ(Ajinkya Rahane) കുറഞ്ഞ സ്കോറില്‍ പുറത്തായതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായി #ThankYouRahane ഹാഷ് ടാഗ്. മൂന്നാം ദിനം തുടക്കത്തിലെ ചേതേശ്വര്‍ പൂജാര(Cheteshwar Pujara) പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ രഹാനെ ഒമ്പത് പന്തുകള്‍ നേരിട്ട് ഒരു റണ്ണുമായി പുറത്തായിരുന്നു.
കാഗിസോ റബാഡയുടെ(Kagiso Rabada) അപ്രതീക്ഷിതമായി കുത്തി ഉയര്‍ന്ന പന്ത് രഹാനെയുടെ ഗ്ലൗസിലുരമ്മി വിക്കറ്റിന് പിന്നിലേക്ക് പോയപ്പോള്‍ പന്ത് കൈയിലൊതുക്കാന്‍ ശ്രമിച്ച വിക്കറ്റ് കീപ്പര്‍ വെറിയെന്നെക്ക് പിഴച്ചെങ്കിലും റീബൗണ്ടില്‍ ഫസ്റ്റ് സ്ലിപ്പിലുണ്ടായിരുന്ന ഡീന്‍ എല്‍ഗാര്‍ ക്യാച്ച് കൈയിലൊതുക്കി. ഓണ്‍ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിധിച്ചില്ലെങ്കിലും റിവ്യു എടുത്ത ദക്ഷിണാഫ്രിക്ക അനുകൂല തീരുമാനം നേടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ട്വിറ്ററില്‍ #ThankYouRahane ഹാഷ് ടാഗുകള്‍ സജീവമായത്.
2019 ഒക്ടോബറിനുശേഷം ഒരേയൊരു ടെസ്റ്റ് സെഞ്ചുറി മാത്രമുള്ള രഹാനെ കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് കടന്നുപോകുന്നത്. 2020ല്‍ 38.85ഉം 2021ല്‍ 19.57ഉം ആണ് രഹാനെയുടെ ബാറ്റിംഗ് ശരാശരി. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ മൂന്ന് ടെസ്റ്റിലും അവസരം ലഭിച്ച രഹാനെക്ക് ഒരു അര്‍ധസെഞ്ചുറി മാത്രമാണ് നേടാനായത്.
രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ നേടിയ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ മൂന്നാം ടെസ്റ്റിലും സ്ഥാനം ലഭിച്ച രഹാനെക്ക് പക്ഷെ രണ്ട് ഇന്നിംഗ്സിലും തിളങ്ങാനായില്ല. ഇതോടെ രഹാനെ തന്‍റെ കരിയറിലെ അവസാന ടെസ്റ്റ് കളിച്ചു കഴിഞ്ഞുവെന്ന വിലയിരുത്തലിലാണ് ആരാധകര്‍ #ThankYouRahane ഹാഷ് ടാഗുമായി രംഗത്തെത്തിയത്. രഹാനെക്കൊപ്പം സഹതാരമായ ചേതേശ്വര്‍ പൂജാരയുടെ മോശം ഫോമും ഇന്ത്യക്ക് വലിയ തലവേദനയായിരുന്നു.
രഹാനെക്ക് പകരം ഹനുമാ വിഹാരിയെ മൂന്നാം ടെസ്റ്റില്‍ കളിപ്പിക്കണമെന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കിലും ക്യാപ്റ്റന്‍ വിരാട് കോലി തന്‍റെ വിശ്വസ്തനായ രഹാനെയെ നിലനിര്‍ത്തി. എന്നാല്‍ മൂന്നാം ടെസ്റ്റിലും പരാജയപ്പെട്ടതോടെ ഇനിയൊരുവസരം രഹാനെക്ക് ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!