SA vs IND: ഇതിഹാസങ്ങള്‍ക്ക് പോലും കഴിയാതെപോയ നേട്ടം, ദക്ഷിണാഫ്രിക്കയില്‍ പന്തിന് ഏഷ്യന്‍ റെക്കോര്‍ഡ്

Published : Jan 13, 2022, 07:03 PM IST
SA vs IND: ഇതിഹാസങ്ങള്‍ക്ക് പോലും കഴിയാതെപോയ നേട്ടം, ദക്ഷിണാഫ്രിക്കയില്‍ പന്തിന് ഏഷ്യന്‍ റെക്കോര്‍ഡ്

Synopsis

90 റണ്‍സിലെത്തിയപ്പോള്‍ 2002-2003ല്‍ സെഞ്ചൂറിയനില്‍ 89 റണ്‍സടിച്ച ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസം കുമാര്‍ സംഗക്കാരയെയും പന്ത് പിന്നിലാക്കിയിരുന്നു. 2017-2018ല്‍ ബ്ലൂഫൊണ്ടേയ്നില്‍ 70 റണ്‍സടിച്ച ലിറ്റണ്‍ ദാസാണ് ദക്ഷിണാഫ്രിക്കയില്‍ ഉയര്‍ന്ന സ്കോറുള്ള നാലാമത്തെ വിക്കറ്റ് കീപ്പര്‍.  

കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ കേപ്‌ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍(SA vs IND) സെഞ്ചുറിയുമായി ഇന്ത്യന്‍ ഇന്നിംഗ്സിന്‍റെ നെടുന്തൂണായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്(Rishabh Pant) ഏഷ്യന്‍ റെക്കോര്‍ഡ്. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഒരു ഏഷ്യന്‍ വിക്കറ്റ് കീപ്പറുടെ ആദ്യ സെഞ്ചുറിയെന്ന റെക്കോര്‍ഡ്  പന്ത് സ്വന്തം പേരിലാക്കി. 2010-2011 പരമ്പരയിലെ സെഞ്ചൂറിയന്‍ ടെസ്റ്റില്‍ എം എസ് ധോണി നേടിയ 90 റണ്‍സായിരുന്നു ഇതുവരെ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഒരു ഏഷ്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.

90 റണ്‍സിലെത്തിയപ്പോള്‍ 2002-2003ല്‍ സെഞ്ചൂറിയനില്‍ 89 റണ്‍സടിച്ച ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസം കുമാര്‍ സംഗക്കാരയെയും പന്ത് പിന്നിലാക്കിയിരുന്നു. 2017-2018ല്‍ ബ്ലൂഫൊണ്ടേയ്നില്‍ 70 റണ്‍സടിച്ച ലിറ്റണ്‍ ദാസാണ് ദക്ഷിണാഫ്രിക്കയില്‍ ഉയര്‍ന്ന സ്കോറുള്ള നാലാമത്തെ വിക്കറ്റ് കീപ്പര്‍.

ഏഷ്യക്ക് പുറത്ത് ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും റിഷഭ് പന്താണ്. 2018ല്‍ ഇഗ്ലണ്ടിനെതിരെ ഓവലില്‍ 114 റണ്‍സടിച്ച പന്ത് 2018-2019ല്‍ ഓസ്ട്രേലിയക്കെതിരെ സിഡ്നിയില്‍ 159 റണ്‍സടിച്ചിരുന്നു. കേപ്‌ടൗണില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 100 റണ്‍സുമായി പുറത്താകാതെ നിന്നു.

1952-53ല്‍ കിംഗ്സ്‌സറ്റണില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ വിജയ് മഞ്ജരേക്കര്‍, 2002ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സെന്‍റ് ജോണ്‍സില്‍ അജയ് രത്ര, 2014ല്‍ ഗ്രോസ് ഐസ്ലറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ വൃദ്ധിമാന്‍ സാഹ എന്നിവരാണ് പന്തിന് പുറമെ ഏഷ്യക്ക് പുറത്ത് സെഞ്ചുറി നേടി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍.

PREV
Read more Articles on
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍