പിറന്നാള്‍ ആശംസ അറിയിച്ച കാംബ്ലിക്ക് 'പണി'കൊടുത്ത് സച്ചിന്‍

Published : Apr 25, 2019, 11:07 PM IST
പിറന്നാള്‍ ആശംസ അറിയിച്ച കാംബ്ലിക്ക് 'പണി'കൊടുത്ത് സച്ചിന്‍

Synopsis

കഴിഞ്ഞ ദിവസം സച്ചിന്റെ പിറന്നാള്‍ ദിനത്തില്‍ സൗഹൃദത്തെ ഓര്‍മിപ്പിക്കുന്ന ഗാനം ആലപിച്ച് ട്വിറ്റര്‍ വീഡിയോയിലൂടെ ആശംസ അറിയിച്ച കാംബ്ലിക്ക് സച്ചിന്‍ കൊടുത്തത് മുട്ടന്‍ പണിയായിരുന്നു.  

മുംബൈ: സ്കൂള്‍കാലം മുതല്‍ അടുത്ത സുഹൃത്തുക്കളാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിനോദ് കാംബ്ലിയും. സ്കൂള്‍ ക്രിക്കറ്റില്‍ ഇരുവരുടെയും റെക്കോര്‍ഡ് കൂട്ടുകെട്ട് ദീര്‍ഘകാലം തകരാതെ നില്‍ക്കുകയും ചെയ്തു. ക്രിക്കറ്റിലും ജീവിതത്തിലും അടുത്തകൂട്ടുകാരായിരുന്നിട്ടും സച്ചിന്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്ററായപ്പോള്‍ കരിയറില്‍ നിന്ന് പലപ്പോഴും ശ്രദ്ധമാറിപ്പോയ കാംബ്ലി നല്ല തുടക്കത്തിനുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ ഒന്നുമാവാതെ പോയി.

ഇക്കാലത്ത് സച്ചിനെതിരെ പരസ്യമായി പ്രതികരിച്ച കാംബ്ലി ഇരവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുകയും ചെയ്തു. എന്നാല്‍ പിണക്കമെല്ലാം മറന്ന് ഇരുവരും സൗഹൃദം പുതുക്കിയിട്ട് കാലം കുറച്ചായി. അങ്ങനെ സച്ചിന്റെ പിറന്നാള്‍ ദിനത്തില്‍ സൗഹൃദത്തെ ഓര്‍മിപ്പിക്കുന്ന ഗാനം ആലപിച്ച് ട്വിറ്റര്‍ വീഡിയോയിലൂടെ ആശംസ അറിയിച്ച കാംബ്ലിക്ക് സച്ചിന്‍ കൊടുത്തത് മുട്ടന്‍ പണിയായിരുന്നു.

കാംബ്ലിയുടെ പിറന്നാളാശംസക്ക് നന്ദി അറിയിച്ച സച്ചിന്‍ കാംബ്ലി പാടിയ പാട്ട് നന്നായിരിക്കുന്നുവെന്നും പറഞ്ഞു. കൂട്ടത്തില്‍ ഒരുകാര്യം കൂടി സച്ചിന്‍ ചോദിച്ചു, ഒരു കാര്യത്തില്‍ മാത്രമാണ് എനിക്ക് സംശയം, താങ്കളുടെ താടിയൊക്കെ വെളുത്തിരിക്കുന്നുണ്ടല്ലോ, പിന്നെ പുരികം മാത്രം എങ്ങനെയാണ് ഇങ്ങനെ കറുത്തിരിക്കുന്നതെന്ന്. സച്ചിന്റെ തമാശക്ക് കാംബ്ലി ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി: കേരളം-ഝാര്‍ഖണ്ഡ് മത്സരം സമനിലയില്‍
അവസാന പന്തില്‍ ഏദന്റെ വക സിക്‌സ്! രാജസ്ഥാന്റെ 344 റണ്‍സ് വിജയലക്ഷ്യം മറികടന്ന് കേരളം