
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സുരക്ഷ വെട്ടിക്കുറച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. സച്ചിന് നല്‍കിയിരുന്ന എക്സ് കാറ്റഗറി സുരക്ഷയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. പ്രമുഖരുടെ സുരക്ഷ ഭിഷണിയെക്കുറിച്ച് വിലയിരുത്താന്‍ ചേര്‍ന്ന സമിതിയുടെ നിര്‍ദേശപ്രകാരമാണ് സച്ചിന്റെ സുരക്ഷ കുറച്ചത്.
സച്ചിന്‍, ആദിത്യ താക്കറെ എന്നിവരുള്‍പ്പെടെ 90 പേരുടെ സുരക്ഷയാണ് സമിതി വിലയിരുത്തിയത്. സച്ചിന്റെ സുരക്ഷ കുറച്ചപ്പോള്‍ ആദിത്യ താക്കറെയുടെ സുരക്ഷ ഇസഡ് കാറ്റഗറി ആയി ഉയര്‍ത്തിയിട്ടുണ്ട്. ഭാരതരത്ന അവാര്‍ഡ് ജേതാവ് കൂടിയായ സച്ചിന് എക്സ് കാറ്റഗറി സുരക്ഷപ്രകാരം സച്ചിന് മുഴുവന്‍ സമയവും ഒരു പോലിസുകാരന്റെ സേവനം ലഭ്യമായിരുന്നു.
എന്നാല്‍ ഇനി മുതല്‍ വീട്ടില്‍ നിന്ന് പുറത്തുപോകുമ്പോള്‍ മാത്രമെ രാജ്യസഭാംഗം കൂടിയായ സച്ചിന് പൊലീസ് എസ്കോര്‍ട്ട് ഉണ്ടാവുകയുള്ളു. സച്ചിന് പുറമെ ബിജെപി മന്ത്രിസഭയിലുണ്ടായിരുന്ന നിരവധി പ്രമുഖരുടെയും സുരക്ഷ വെട്ടിക്കുറച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!