
കൊല്‍ക്കത്ത: കേരളാ താരം സന്ദീപ് വാര്യരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ടീമിൽ ഉൾപ്പെടുത്തി. രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനമാണ് സന്ദീപ് വാര്യർക്ക് തുണയായത്.ഈ സീസണിൽ 44 വിക്കറ്റാണ് സന്ദീപ് കേരളത്തിനായി നേടിയത്.
രഞ്ജിയിൽ കേരളം സെമിഫൈനൽ വരെയെത്തുന്നതിൽ നിർണ്ണായക പങ്കാണ് സന്ദീപ് വഹിച്ചത്. ഐപിഎല്ലിൽ ഈ സിസണിൽ തെരഞ്ഞെടുക്കപെടുന്ന ആറാമത്തെ കേരളാ താരമാണ് സന്ദീപ്.
സഞ്ജു സാംസണ്‍, ജലജ് സക്സേന, കെ.എം ആസിഫ്, ബേസിൽ തമ്പി, മിഥുൻ എന്നിവരാണ് ഈ സീസണില്‍ ഐപിഎല്ലില്‍ കളിക്കുന്ന മറ്റ് കേരളാ താരങ്ങള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!