'ബുമ്രയെ ക്യാപ്റ്റനാക്കത്തത് ഞെട്ടലുണ്ടാക്കുന്നു'; പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

Published : May 13, 2025, 10:38 PM IST
'ബുമ്രയെ ക്യാപ്റ്റനാക്കത്തത് ഞെട്ടലുണ്ടാക്കുന്നു'; പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

Synopsis

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ജസ്പ്രിത് ബുമ്രയെ പരിഗണിക്കണമെന്ന് സഞ്ജയ് മഞ്ജരേക്കർ.

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ ആര് നയിക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. ദിവസങ്ങള്‍ക്ക് മുമ്പാണ് രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. പുതിയ നായകന്‍ ആരാകുമെന്നുള്ള കാര്യത്തില്‍ ബിസിസിഐക്ക് മുന്നില്‍ ഒരുപാട് സാധ്യതകളുണ്ട്. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, ജസ്പ്രിത് ബുമ്ര... എന്നിങ്ങനെ നീളുന്നു നിര. പലപ്പോഴായി പരിക്കേല്‍ക്കുന്ന ബുമ്രയെ നായകസ്ഥാനം ഏല്‍പ്പിക്കരുതെന്നുള്ള അഭിപ്രായമുണ്ട്. നില്‍വില്‍ ഗില്ലിന് സാധ്യതയേറെയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമായി ബിസിസിഐ ഉയര്‍ത്തികൊണ്ടുവരുന്നതും ഗില്ലിനെയാണ്.

എന്നാലിപ്പോള്‍ ജസ്പ്രിത് ബുമ്രയെ ക്യാപ്റ്റനാക്കണമെന്ന് വാദിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. അദ്ദേഹിന്റെ വാക്കുകള്‍... ''ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനത്തേക്ക് മറ്റൊരു ജസ്പ്രിത് ബുമ്രയ്ക്ക് അപ്പുറത്തേക്ക് മറ്റൊരു താരത്തെ അന്വേഷിക്കുന്നത് ഞെട്ടലുണ്ടാക്കുന്നു. നിരന്തരമുള്ള പരിക്കാണ് പ്രശ്‌നമെങ്കില്‍, വൈസ് ക്യാപ്റ്റനെ ബുദ്ധിപൂര്‍വം തീരുമാനിക്കൂ.'' മഞ്ജരേക്കര്‍ എക്‌സില്‍ കുറിച്ചിട്ടു.

31 കാരനായ ബുംറ മുമ്പ് 2022 ല്‍ ബര്‍മിംഗ്ഹാമില്‍ ഇംഗ്ലണ്ടിനെതിരെ പുനഃക്രമീകരിച്ച അഞ്ചാം ടെസ്റ്റിലും, 2024-25 ലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ട് മത്സരങ്ങളിലും ഇന്ത്യയെ നയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ, ഓസ്ട്രേലിയക്കെതിരെ 295 റണ്‍സിന്റെ വന്‍ വിജയം നേടി. പെര്‍ത്തില്‍ നടന്ന ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് പ്രകടനവും ബുമ്ര നടത്തി. ക്യാപ്റ്റനെന്ന നിലയില്‍ മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 15 വിക്കറ്റുകള്‍ ബുമ്ര വീഴ്ത്തി. ഓസ്ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വലിയ റണ്‍സ് വിജയമായിരുന്നു പെര്‍ത്തിലേത്. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന അവസാന ടെസ്റ്റിലും ബുമ്രയാണ് ഇന്ത്യയെ നയിച്ചിരുന്ന്.

നേരത്തെ, മദന്‍ ലാലും ബുമ്രയെ ക്യാപ്റ്റനാക്കണമെന്ന് പറഞ്ഞിരുന്നു. മദന്‍ ലാലിന്റെ വാക്കുകള്‍... ''ഇന്ത്യയെ നയിക്കാന്‍ ജസ്പ്രിത് ബുമ്രയാണ് ശരിയായ വ്യക്തി എന്ന് എനിക്ക് തോന്നുന്നു. ഫിറ്റ്നസ് വ്യത്യസ്തമാണ്. എന്നാല്‍, അദ്ദേഹം ഫിറ്റാണെങ്കില്‍ അദ്ദേഹമാണ് ആദ്യ ചോയ്സ്.'' മദന്‍ ലാല്‍ വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

'ടീമിലെത്താൻ ഞങ്ങള്‍ തമ്മിൽ മത്സരമില്ല, സഞ്ജു മൂത്ത സഹോദരനെപ്പോലെ', തുറന്നു പറഞ്ഞ് ജിതേഷ് ശര്‍മ
ടി20യില്‍ 'ടെസ്റ്റ്' കളിച്ച ബാറ്ററെ സ്റ്റംപ് ചെയ്യാതെ ക്രീസില്‍ തുടരാന്‍ അനുവദിച്ച് പുരാന്‍, ഒടുവില്‍ ബാറ്ററെ തിരിച്ചുവിളിച്ച് ടീം