
തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടി20 പൂര്‍ത്തിയായശേഷം തുമ്പയിലെ രഞ്ജി ട്രോഫി വേദിയിലെത്തി ഇന്ത്യന്‍ താരം സഞ്ജു സാംസൺ. വിന്‍ഡീസിനെതിരായ മൂന്നാം ട്വന്‍റി 20ക്ക് വേദിയായ മുംബൈയിലേക്ക് പോകുന്നതിന് മുന്‍പാണ് സഞ്ജു, കേരളത്തിന്‍റെ താരങ്ങള്‍ക്ക് ആശംസകള്‍ നേരാന്‍ തുമ്പയിലെത്തിയത്.
മത്സരം കാണാനെത്തിയ ആരാധകര്‍ക്കൊപ്പം സഞ്ജു സെൽഫി എടുത്തെങ്കിലും, ബിസിസിഐയുമായി കരാര്‍ ഉള്ളതിനാല്‍ , മാധ്യമങ്ങളോട് പ്രതികരിച്ചില്ല. കാര്യവട്ടം ട്വന്‍റി 20ക്ക് ശേഷം ഇന്ത്യ, വിന്‍ഡീസ് ടീമുകള്‍ മുംബൈക്ക് പോയി.
ബുധനാഴ്ച ആണ് മുംബൈയിലെ മൂന്നാം ടി20. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഇരു ടീമും ഓരോ വിജയങ്ങള്‍ വീതം നേടിയതിനാല്‍ മൂന്നാം മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. ബംഗ്ലാദേശിനെതിരായ ടി 20 പരമ്പരയിലും ടീമില്‍ ഇടം ലഭിക്കാതിരുന്ന സഞ്ജുവിനെ വിന്‍ഡിസീനെതിരെയും ഇതുവരെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!