
തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്‍റിനുള്ള കേരള ടീമിന്‍റെ നായകനായി സഞ്ജു സാംസണെ പ്രഖ്യാപിച്ചു. രോഹന്‍ കുന്നുമ്മല്‍ ആണ് വൈസ് ക്യാപ്റ്റന്‍. ഈ മാസം 23 മുതലാണ് ആഭ്യന്തര ഏകദിന ടൂര്‍ണമെന്‍റായ വിജയ് ഹസാരെ ട്രോഫി ആരംഭിക്കുന്നത്. അതേ ദിവസമാണ് ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ടി20 പരമ്പരയും തുടങ്ങുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുമെന്നും യുവതാരങ്ങള്‍ക്ക് അവസരം നല്‍കുമെന്നുമാണ് റിപ്പോര്‍ട്ട്. ടീമിനെ ഇതുവരെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിട്ടില്ല.
വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിന്‍റെ നായകനാക്കിയത് സഞ്ജുവിനെ ഇന്ത്യന്‍ ടി20 ടീമിലേക്ക് പരിഗണിക്കാനിടയില്ലെന്നതിന്‍റെ സൂചയനാണെന്നാണ് വിലയിരുത്തല്‍. ദേശീയ ടീമിലേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള കളിക്കാരെ സംസ്ഥാന സെലക്ടര്‍മാര്‍ സാധാരണഗതിയില്‍ ആഭ്യന്തര ടൂര്‍ണമെന്‍റുകളിലേക്ക് പരിഗണിക്കാറില്ല. വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിലേക്ക് യശസ്വി ജയ്‌സ്വാളിനെ ഇതുപോലെ സെലക്ടര്‍മാര്‍ പരിഗണിച്ചിട്ടില്ല. അതുപോലെ തമിഴ്നാട് ടീമിലേക്ക് വാഷിംഗ്ടണ്‍ സുന്ദറിനെയും സെലക്ടര്‍മാര്‍ പരിഗണിച്ചില്ല. ഇരുവരും ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ കളിക്കുമെന്നാണ് കരുതുന്നത്.
50 സെഞ്ചുറിയടിച്ച കോലിക്കോ സച്ചിനോ കഴിഞ്ഞില്ല, ഇതിഹാസങ്ങൾക്കൊപ്പം 'ഹെഡ് മാസ്റ്ററായി' ട്രാവിസ് ഹെഡ്
ഈ സാഹചര്യത്തിലാണ് ഇവരെ വിജയ് ഹസാരെ ട്രോഫിയില്‍ നിന്നൊഴിവാക്കിയത്. എന്നാല്‍ സഞ്ജുവിനെ കേരള ക്യാപ്റ്റനായി തെരഞ്ഞെടുത്തതിലൂടെ സഞ്ജു ഓസ്ട്രേലിയക്കെതിരായ പരമ്പരക്കുള്ള ടീമിലുണ്ടാകില്ല എന്നാണ് വിലയിരുത്തല്‍. ലോകകപ്പ് ടീമിലുണ്ടായിരുന്നെങ്കിലും പ്ലേയിംഗ് ഇലവനില്‍ ആദ്യ രണ്ട് കളികളില്‍ മാത്രം അവസരം ലഭിച്ച ഇഷാന്‍ കിഷനായിരിക്കും ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ വിക്കറ്റ് കീപ്പറായി പ്ലേയിംഗ് ഇലവനിലെത്തുക എന്നും റിപ്പോര്‍ട്ടുണ്ട്.
രണ്ടാം വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മക്ക് അവസരം നല്‍കുമെന്നാണ് കരുതുന്നത്. ഏകദിന ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതിരുന്ന സഞ്ജുവിന് അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് ടീമിലെങ്കിലും ഇടം നേടണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!