Latest Videos

സഞ്ജു ചെയ്യേണ്ടത് ഇത്രമാത്രം! അങ്ങനെയെങ്കില്‍ റണ്‍വേട്ടക്കാരില്‍ ആദ്യ അഞ്ചില്‍ തിരിച്ചെത്താം, ചിലരെ പേടിക്കണം

By Web TeamFirst Published May 6, 2024, 6:46 PM IST
Highlights

10 മത്സരങ്ങള്‍ കളിച്ച സഞ്ജു 385 റണ്‍സുമായി പത്താം സ്ഥാനത്താണ്. ഇന്ന് മുംബൈ ഇന്ത്യന്‍സ് - ഹൈദരാബാദ് മത്സരം കഴിയുന്നതോടെ ആദ്യ പത്തില്‍ നിന്ന് പുറത്താവാനും സാധ്യതയേറെ.

ദില്ലി: ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ ഏറെ പിന്നിലാണ് രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു സാംസണ്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കഴിഞ്ഞ മത്സരത്തില്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായതാണ് സഞ്ജുവിന് തിരിച്ചടിയാത്. 10 മത്സരങ്ങള്‍ കളിച്ച സഞ്ജു 385 റണ്‍സുമായി പത്താം സ്ഥാനത്താണ്. ഇന്ന് മുംബൈ ഇന്ത്യന്‍സ് - ഹൈദരാബാദ് മത്സരം കഴിയുന്നതോടെ ആദ്യ പത്തില്‍ നിന്ന് പുറത്താവാനും സാധ്യതയേറെ. മുംബൈയുടെ തിലക് വര്‍മ (347), ഹൈദരാബാദിന്റെ ഹെന്റിച്ച് ക്ലാസന്‍ (333) എന്നിവര്‍ ഇന്ന് തിളങ്ങിയാല്‍ സഞ്ജുവിനെ മറികടക്കാനാവും.

എന്നാല്‍ നാളെ ഡല്‍ഹി കാപിറ്റല്‍സിനെ കളിക്കാനെത്തുമ്പോള്‍ സഞ്ജുവിന് വേണമെങ്കില്‍ നില മെച്ചപ്പെടുത്താം. എന്നാല്‍ ഏഴാം സ്ഥാനത്തുള്ള റിയാന്‍ പരാഗ് (409), എട്ടാമതുള്ള റിഷഭ് പന്ത് (398) എന്നിവരുടെ പ്രകടനം കൂടി നോക്കണമെന്ന് മാത്രം. ഇന്ന് ഹൈദരാബാദിന് വേണ്ടി കളിക്കുന്ന ട്രാവിസ് ഹെഡ് (396) സഞ്ജുവിന് മുന്നില്‍ ഒമ്പതാം സ്ഥാനത്തുണ്ട്. അദ്ദേഹത്തിന്റെ പ്രകടനവും നിര്‍ണായകമാവും. എന്നാല്‍ സഞ്ജു ആദ്യ അഞ്ചിലെങ്കിലുമെത്തുമെത്തുന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 46 റണ്‍സ് നേടിയാല്‍ സഞ്ജുവിന് ആദ്യ അഞ്ചിലെത്താം.

11 മത്സരങ്ങളില്‍ 542 റണ്‍സുമായാണ് വിരാട് കോലിയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ റുതുരാജ് ഗെയ്ക്വാദ് രണ്ടാമതാണ്. 541 റണ്‍സാണ് ഗെയ്കവാദിന്റെ സമ്പാദ്യം. കോലിയേക്കാള്‍ ഒരു റണ്‍ മാത്രം പിറകില്‍. കൊല്‍ക്കത്ത താരം സുനില്‍ നരെയ്ന്‍ റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 39 പന്തില്‍ 81 റണ്‍സടിച്ച നരെയ്ന്‍ 11 മത്സരങ്ങളില്‍ 461 റണ്‍സുമായാണ് മൂന്നാം സ്ഥാനത്തെത്തിയത്. 

നമുക്ക് അടിച്ച് തിമിര്‍ക്കാം ഭായ്! സഞ്ജുവിന്റെ ചോദ്യത്തിന് റിഷഭ് പന്തിന്റെ മറുപടി; പിന്നെ നടന്നത് ചരിത്രം

ഐപിഎല്‍ കരിയറിലാദ്യമായാണ് നരെയ്ന്‍ ഒരു സീസണില്‍ 400 റണ്‍സടിക്കുന്നത്. കൊല്‍ക്കത്തക്കെതിരെ 21 പന്തില്‍ 25 റണ്‍സെടുത്ത ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുല്‍ 431 റണ്‍സുമായി നാലാമതുണ്ട്. 429 റണ്‍സുമായി കൊല്‍ക്കത്ത ഓപ്പണര്‍ ഫില്‍ സാള്‍ട്ടാണ് രാഹുലിന് തൊട്ടു പിന്നില്‍ അഞ്ചാമത്.

click me!