അഞ്ച് മാസങ്ങൾക്ക് ശേഷം ഗ്രൗണ്ടിൽ; പ്രതീക്ഷകൾ പങ്കുവച്ച് സഞ്ജു സാംസൺ

By Web TeamFirst Published Aug 29, 2020, 1:58 PM IST
Highlights

സഞ്ജു തന്റെ പരിശീലന അനുഭവം പങ്കുവെക്കുന്ന വീഡിയോ രാജസ്ഥാന്‍ റോയല്‍സ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ദുബായ്: അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഗ്രൗണ്ടിലേക്ക് തിരിച്ചെത്തുന്നത്. ഐപിഎല്ലിലെ പ്രകടനം പല താരങ്ങൾക്കും നിർണായകമാണ്. അതിലൊരാളാണ് മലയാളി താരം സഞ്ജു സാംസൺ.  രാജ്യസ്ഥാൻ റോയൽസിന്റെ താരമാണ് സഞ്ജു. എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച സാഹചര്യത്തിൽ വിക്കറ്റ് കീപ്പർ സ്ഥാനതേക്ക് പരിഗണിക്കപ്പെടുന്ന താരങ്ങളിൽ ഒരാളാണ് സഞ്ജു. ഫാമിലായാൽ ഋഷഭ് പന്തിനെ മറികടന്ന് സഞ്ജുവിന് ദേശീയ ടീമിലെത്താം.

ഇതിനിടെ ഐപിൽ പ്രതീക്ഷകളെ കുറിച്ച് സംസാരിക്കുകയാണ് സഞ്ജു. 
സഞ്ജു തന്റെ പരിശീലന അനുഭവം പങ്കുവെക്കുന്ന വീഡിയോ രാജസ്ഥാന്‍ റോയല്‍സ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രാജസ്ഥാൻ ബാറ്റിങ് നിരയിലെ നിർണായക താരമായ സഞ്ജുവിന്റെ വാക്കുകൾ. "അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗ്രൗണ്ടിലേക്ക് തിരിച്ചെത്തുന്നത് എന്ന തോന്നൽ ഒരിക്കലും ഉണ്ടാക്കിയില്ല. മനോഹാരമായ അനുഭവമാണിത്. ഗ്രൗണ്ടിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞത് തന്നെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. ക്വാറന്റൈൻ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ സഹതാരങ്ങളുടെ മുഖത്ത് ചിരിയായിരുന്നു.  എല്ലാവരും ക്രിക്കറ്റിലേക്ക് മടങ്ങിയെത്താൻ ഒരുപോലെ ആഗ്രഹിച്ചിരുന്നു. ബയോ ബബിൾ സർക്കിളിൽ നിയന്ത്രണങ്ങൾ മുഴുവൻ പാലിച്ചാണ് താരങ്ങൾ കഴിഞ്ഞത്." സഞ്ജു പറഞ്ഞുനിർത്തി.

ഐപിഎല്ലില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള സഞ്ജു രാജസ്ഥാന്റെ ടോപ് ഓഡറിലെ അഭിവാജ്യ ഘടകമാണ്. രാജസ്ഥാനുവേണ്ടിയാണ് തുടക്കം മുതല്‍ സഞ്ജു ഐപിഎല്‍ കളിച്ചത്. രണ്ട് വര്‍ഷം ടീമിന് വിലക്ക് ലഭിച്ചപ്പോള്‍ ഡല്‍ഹിക്കുവേണ്ടിയും കളിച്ചിരുന്നു. 93 ഐപിഎല്ലില്‍ നിന്നായി 2209 റണ്‍സാണ് സഞ്ജു നേടിയത്. അതില്‍ രണ്ട് സെഞ്ചുറിയും 10 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും.

click me!