അടുപ്പിച്ച് 2 സെഞ്ചുറിക്ക് പിന്നാലെ അടുപ്പിച്ച് 2 ഡക്ക്; സഞ്ജു വീണ്ടും 'സംപൂജ്യൻ'; നാണക്കേടിന്‍റെ റെക്കോര്‍ഡ്

Published : Nov 13, 2024, 08:53 PM ISTUpdated : Nov 13, 2024, 10:34 PM IST
അടുപ്പിച്ച് 2 സെഞ്ചുറിക്ക് പിന്നാലെ അടുപ്പിച്ച് 2 ഡക്ക്; സഞ്ജു വീണ്ടും 'സംപൂജ്യൻ'; നാണക്കേടിന്‍റെ റെക്കോര്‍ഡ്

Synopsis

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പൂജ്യത്തിന് പുറത്തായതോടെ നാണക്കേടിന്‍റെ റെക്കോര്‍ഡും സഞ്ജുവിന്‍റെ തലയിലായി

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20യില്‍ മലയാളി താരം സഞ്ജു സാംസണ്‍ പൂജ്യത്തിന് പുറത്ത്. കഴിഞ്ഞ മത്സരത്തില്‍ സഞ്ജുവിനെ പുറത്താക്കിയ മാര്‍ക്കോ യാന്‍സന്‍ തന്നെയാണ് ഇത്തവണയും സഞ്ജുവിനെ വീഴ്ത്തിയത്. നേരിട്ട രണ്ടാം പന്തില്‍ സഞ്ജുവിനെ മാര്‍ക്കോ യാന്‍സന്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ട് സെഞ്ചുറികള്‍ക്ക് പിന്നാലെ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളിലും സഞ്ജു പൂജ്യത്തിന് പുറത്തായത് ആരാധകരെയും നിരാശപ്പെടുത്തി.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പൂജ്യത്തിന് പുറത്തായതോടെ നാണക്കേടിന്‍റെ റെക്കോര്‍ഡും സഞ്ജുവിന്‍റെ തലയിലായി. ടി20 ക്രിക്കറ്റിൽ ഐസിസിയില്‍ പൂര്‍ണ അംഗത്വമുള്ള ടീമുകളിലെ താരങ്ങളില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ അഞ്ച് തവണ പൂജ്യത്തിന് പുറത്തവുന്ന രണ്ടാമത്തെ മാത്രം ബാറ്ററാണ് സഞ്ജു. 2022ല്‍ സിംബാബ്‌വെയുടെ റെഗിസ് ചക്‌ബ്‌വ മാത്രമാണ് സഞ്ജുവിന് മുമ്പ് ഈ നാണക്കേട് പേരിലാക്കിയ ഏക താരം.

മൂന്നാം ടി20യിൽ ഇന്ത്യക്കെതിരെ നിർണായക ടോസ് ജയിച്ച് ദക്ഷിണാഫ്രിക്ക, ടീമിൽ ഒരു മാറ്റം; ഓൾ റൗണ്ടർക്ക് അരങ്ങേറ്റം

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പൂജ്യനായി മടങ്ങിയതോടെ ടി20 ക്രിക്കറ്റില്‍ പൂജ്യത്തിന് പുറത്താവുന്ന ഇന്ത്യൻ താരങ്ങളില്‍ കെ എല്‍ രാഹുലിനെ മറികടന്ന് സഞ്ജു മൂന്നാം സ്ഥാനത്തെത്തി. 151 മത്സരങ്ങളില്‍ 12 തവണ പൂജ്യത്തിന് പുറത്തായ രോഹിത് ശര്‍മയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

117 ഇന്നിംഗ്സുകളില്‍ ഏഴ് തവണ പൂജ്യത്തിന് പുറത്തായിട്ടുള്ള വിരാട് കോലിയാണ് രണ്ടാമത്. 32 ഇന്നിംഗ്സുകളില്‍ ആറ് തവണ പൂജ്യനായി മടങ്ങിയാണ് സഞ്ജു നാണക്കേടിന്‍റെ റെക്കോര്‍ഡില്‍ മൂന്നാം സ്ഥാനത്തെത്തിയത്. 68 ഇന്നിംഗ്സുകളില്‍ അഞ്ച് തവണ പൂജ്യത്തിന് പുറത്തായ കെ എല്‍ രാഹുലിനെയാണ് സഞ്ജു ഇന്ന് മറികടന്നത്. മൂന്നാം ടി20യിലും ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. രണ്ടാം ടി20 കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. പേസര്‍ ആവേഷ് ഖാന് പകരം ഓള്‍ റൗണ്ടര്‍ രമണ്‍ദീപ് സിംഗ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി:യില്‍ മണിപ്പൂരിനെതിരെ തകര്‍പ്പന്‍ ഇന്നിങ്‌സ് വിജയവുമായി കേരളം
കൂച്ച് ബെഹാര്‍ ട്രോഫി: മുഹമ്മദ് ഇനാന് അഞ്ച് വിക്കറ്റ്; കേരളത്തിനെതിരെ ജാര്‍ഖണ്ഡ് 206 റണ്‍സിന് പുറത്ത്