സഞ്ജു മിന്നി, ചെന്നൈയും, കൊല്‍ക്കത്തയെ വീഴ്ത്തി തുടര്‍ച്ചയായ രണ്ടാം ജയം, പോയിന്‍റ് പട്ടികയില്‍ മുംബൈയെ മറികടന്നു

Published : Apr 14, 2026, 11:45 PM IST
CSK vs DC

Synopsis

193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തക്ക് തുടക്കത്തിലെ വെടിക്കെട്ട് ഓപ്പണര്‍ ഫിന്‍ അലനെ(1) നഷ്ടമായി.അന്‍ഷുല്‍ കാംബോജ് ആണ് അലനെ മടക്കിയത്.

ചെന്നൈ: സഞ്ജു സാംസണ്‍ ഒരിക്കല്‍ കൂടി ടോപ് സ്കോററായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തുടര്‍ച്ചയായ രണ്ടാം ജയം. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 32 റണ്‍സിന് തകര്‍ത്താണ് ചെന്നൈ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തക്ക് ഒരു ഘട്ടത്തില്‍ പോലും വിജയപ്രതീക്ഷ ഉണര്‍ത്താനായില്ല. 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനെ കൊല്‍ക്കത്തക്കായുള്ളു. ആദ്യ മൂന്ന് മത്സരങ്ങളിലെ തോല്‍വിക്കുശേഷം നേടിയ രണ്ട് ജയങ്ങളോടെ ചെന്നൈ പോയിന്‍റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തു നിന്ന് മുംബൈ ഇന്ത്യൻസിനെ മറികടന്ന് എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ സീസണില്‍ ഇതുവരെ ഒരു ജയം പോലും നേടാനാവാത്ത കൊല്‍ക്കത്ത ഒരു പോയന്‍റുമായി അവസാന സ്ഥാനത്ത് തുടരുന്നു. സ്കോര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 192-6, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ 160-7.

അടിതെറ്റി കൊല്‍ക്കത്ത

193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തക്ക് തുടക്കത്തിലെ വെടിക്കെട്ട് ഓപ്പണര്‍ ഫിന്‍ അലനെ(1) നഷ്ടമായി.അന്‍ഷുല്‍ കാംബോജ് ആണ് അലനെ മടക്കിയത്. പിന്നാലെ മറ്റൊരു ഓപ്പണറായ സുനില്‍ നരെയ്ന്‍ നല്‍കിയ അനായാസ ക്യാച്ച് ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ് അവിശ്വസനീയായി നിലത്തിട്ടെങ്കിലും പവര്‍ പ്ലേയില്‍ തന്നെ നരെയ്ന്‍ വീണു. 7 പന്തില്‍ 24 റണ്‍സെടുത്ത നരെയ്നെ ഖലീല്‍ അഹമ്മദാണ് മടക്കിയത്. ക്യാപ്റ്റൻ അജിങ്ക്യാ രഹാനെയും(22 പന്തില്‍ 28), അംഗ്രിഷ് രഘുവംശിയും(19 പന്തില്‍ 27) പ്രതീക്ഷ നല്‍കിയെങ്കിലും ചെന്നൈ സ്പിന്നര്‍മാരായ അക്കീല്‍ ഹൊസൈനും നൂര്‍ അഹമ്മദിനും മുന്നില്‍ വീണു.

 

റിങ്കു സിംഗിനെയും(4) കാമറൂണ്‍ ഗ്രീനിനെയും(0) പുറത്താക്കിയ നൂര് അഹമ്മദ് കൊല്‍ക്കത്തയുടെ നടുവൊടിച്ചു. ഗ്രീന്‍ ഗോള്‍ഡൻ ഡക്കാവുകയായിരുന്നു. റൊവ്‌മാന്‍ പവലും(22 പന്തില്‍ 31*) രമണ്‍ദീപ് സിംഗും(23 പന്തില്‍ 35) നടത്തിയ ചെറുത്തുനില്‍പിന് കൊല്‍ക്കത്തയുടെ തോല്‍വി ഭാരം കുറക്കാനെ കഴിഞ്ഞുള്ളു. ചെന്നൈക്കായി നൂര്‍ ആഹമ്മദ് 21 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ അന്‍ഷുല്‍ കാംബോജ് രണ്ട് വിക്കറ്റെടുത്തു.

 

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് 192 റൺസടിച്ചത്. 32 പന്തില്‍ 48 റണ്‍സടിച്ച മലയാളി താരം സഞ്ജു സാംസണാണ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ചെന്നൈയുടെ ടോപ് സ്കോറര്‍. ഒരു ബാറ്റര്‍ പോലും അര്‍ധസെഞ്ചുറി കാണാതിരുന്ന ചെന്നൈ ഇന്നിംഗ്സില്‍ ആയുഷ് മാത്രെ(17 പന്തില്‍ 38), ഡെവാള്‍ഡ് ബ്രെവിസ്(29 പന്തില്‍ 41) സര്‍ഫറാസ് ഖാന്‍(18 പന്തില്‍ 23) എന്നിവരാണ് ചെന്നൈയുടെ മറ്റ് പ്രധാന സ്കോറര്‍മാര്‍. കൊല്‍ക്കത്തക്കായി കാര്‍ത്തിക് ത്യാഗി 2 വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ സഞ്ജുവിന്‍റെ മാസ് എന്‍ട്രി, റണ്‍വേട്ടക്കാരില്‍ ടോപ് 5ൽ ഇടം നേടി മലയാളി താരം
സഞ്ജു വീണ്ടും ടോപ് സ്കോറര്‍, വെടിക്കെട്ട് തുടക്കം ലഭിച്ചിട്ടും കൊല്‍ക്കത്തക്കെതിരെ കൂറ്റന്‍ സ്കോറില്ലാതെ ചെന്നൈ