ബ്രിസ്ബേനിൽ ഇന്ത്യയുടെ കളി കാണാന്‍ സാറാ ടെന്‍ഡുല്‍ക്കറും, ശുഭ്മാന്‍ ഗില്ലിന്‍റെ സെഞ്ചുറി ലോഡിങ് എന്ന് ആരാധകരും

Published : Dec 14, 2024, 10:47 AM IST
ബ്രിസ്ബേനിൽ ഇന്ത്യയുടെ കളി കാണാന്‍ സാറാ ടെന്‍ഡുല്‍ക്കറും, ശുഭ്മാന്‍ ഗില്ലിന്‍റെ സെഞ്ചുറി ലോഡിങ് എന്ന് ആരാധകരും

Synopsis

സമീപകാലത്ത് ടെസ്റ്റില്‍ ഫോമിലാവാൻ ഗില്ലിനായിട്ടില്ല. ഏഷ്യക്ക് പുറത്ത് അവസാന 15 ഇന്നിംഗ്സില്‍ ഒന്നില്‍ ഒരു അര്‍ധസെഞ്ചുറിപോലും ഗില്ലിന്‍റെ പേരിലില്ല.

ബ്രിസ്ബേന്‍: ഇന്ത്യ-ഓസ്ട്രേലിയ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റ് കാണാന്‍ വിഐപി ഗ്യാലറിയില്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറാ ടെന്‍ഡുല്‍ക്കറും. ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനമാണ് സാറയെ ഗാബയിലെ ഗ്യാലറിയില്‍ കണ്ടത്.

സാറയും ഇന്ത്യൻ താരം ശുഭ്മാന്‍ ഗില്ലും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ക്കിടെയാണ് മത്സരം കാണാന്‍ താരപുത്രി ബ്രിസ്ബേനിലെത്തിയതെന്ന് ശ്രദ്ധേയമാണ്. ഇന്ത്യയില്‍ നടന്ന ലോകകപ്പ് ഉള്‍പ്പെടെ  മത്സരങ്ങള്‍ കാണാന്‍ സാറ സ്റ്റേഡിയത്തില്‍ എത്താറുണ്ട്. എന്നാല്‍ വിദേശത്ത് ഇന്ത്യയുടെ മത്സരങ്ങള്‍ക്കായി സാറയെത്തുന്നത് അപൂര്‍വമാണ്. സാറയെത്തിയതോടെ ഇനി ശുഭ്മാന്‍ ഗില്‍ ഫോമിലാവുമെന്നാണ് ആരാധകര്‍ പറയുന്നത്.

ഗാബയില്‍ ടോസ് കിട്ടിയിട്ടും ബൗള്‍ ചെയ്യാനുള്ള രോഹത്തിന്‍റെ തീരുമാനം പിഴച്ചു, വിമര്‍ശനവുമായി മുന്‍ താരങ്ങള്‍

സമീപകാലത്ത് ടെസ്റ്റില്‍ ഫോമിലാവാൻ ഗില്ലിനായിട്ടില്ല. ഏഷ്യക്ക് പുറത്ത് അവസാന 15 ഇന്നിംഗ്സില്‍ ഒന്നില്‍ ഒരു അര്‍ധസെഞ്ചുറിപോലും ഗില്ലിന്‍റെ പേരിലില്ല. 2021ലെ ഗാബ ടെസ്റ്റില്‍ ഓസീസിനെതിരെ നേടിയ 91 റണ്‍സാണ് ഗില്ലിന്‍റെ മികച്ച സ്കോര്‍. പരിക്കുമൂലം പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന ഗില്ലിന് അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലും നല്ല തുടക്കം ലഭിച്ചെങ്കിലും അതൊന്നും വലിയ സ്കോറാക്കി മാറ്റാനായില്ല. ഈ സാഹചര്യത്തിലാണ് സാറയുടെ സാന്നിധ്യത്തില്‍ ഗില്‍ ഫോമാവുമെന്ന് ആരാധകര്‍ പ്രതീക്ഷവെക്കുന്നത്.

ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. മഴമൂലം പലതവണ തടസപ്പെട്ട മത്സരത്തില്‍ ആദ്യ സെഷനില്‍ 13.2 ഓവര്‍ മാത്രം കളി നടന്നപ്പോള്‍ ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്.

അഡ്‌ലെയ്ഡ് ടെസ്റ്റ് കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. പേസര്‍ ഹര്‍ഷിത് റാണക്ക് പകരം ആകാശ് ദീപ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ സ്പിന്നര്‍ ആര്‍ അശ്വിന് പകരം രവീന്ദ്ര ജഡേജയും ടീമിലെത്തി. അഡ്‌ലെയ്ഡ് ടെസ്റ്റ് കളിച്ച ടീമില്‍ ഓസ്ട്രേലിയയും ഒരു മാറ്റം വരുത്തിയിട്ടുണ്ട്. പേസര്‍ സ്കോട് ബോളണ്ടിന് പകരം ജോഷ് ഹേസല്‍വുഡ് ഓസീസ് ടീമില്‍ തിരിച്ചെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ