ഞങ്ങളുടെ പെണ്‍കുട്ടികളും കിടിലനാണ്; വനിത ടി20 ലോകകപ്പ് ടീമിനെ പ്രശംസകൊണ്ട് മൂടി സെവാഗും ലക്ഷ്മണും

Published : Feb 29, 2020, 02:53 PM IST
ഞങ്ങളുടെ പെണ്‍കുട്ടികളും കിടിലനാണ്; വനിത ടി20 ലോകകപ്പ്  ടീമിനെ പ്രശംസകൊണ്ട് മൂടി സെവാഗും ലക്ഷ്മണും

Synopsis

വനിത ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് മുന്‍ താരങ്ങളായ വിരേന്ദര്‍ സെവാഗും വിവിഎസ് ലക്ഷ്മണും. ഗ്രൂപ്പ് എയില്‍ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ നേരത്തെ സെമി ഉറപ്പാക്കിയിരുന്നു.

മെല്‍ബണ്‍: വനിത ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് മുന്‍ താരങ്ങളായ വിരേന്ദര്‍ സെവാഗും വിവിഎസ് ലക്ഷ്മണും. ഗ്രൂപ്പ് എയില്‍ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ നേരത്തെ സെമി ഉറപ്പാക്കിയിരുന്നു. നാലാം മത്സരത്തില്‍ ശ്രീലങ്കയെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇതോടെ ടീം ഇന്ത്യക്ക് ആശംസകള്‍ അറിയിക്കുകയായിരുന്നു മുന്‍ താരങ്ങള്‍. 

ട്വിറ്ററിലായിരുന്നു ഇരുവരുടെയും വാക്കുകള്‍. ഞങ്ങളുടെ പെണ്‍കുട്ടികളും വളരെ ശക്തരാണമെന്ന് പറഞ്ഞാണ് സെവാഗ് തുടങ്ങിയത്. ട്വീറ്റ് ഇങ്ങനെ... ''ഞങ്ങളുടെ പെണ്‍കുട്ടികളും ശക്തരാണ്. ഷെഫാലി വര്‍മ ഒരിക്കല്‍കൂടി ബാറ്റിങ്ങില്‍ കരുത്തായ. രാധ യാദവിന്റേത് മാച്ച് വിന്നിംഗ് സ്‌പെല്ലായിരുന്നു. വനിത ടീമിന് എല്ലാവിധ അഭിനന്ദനങ്ങളും. സെമി ഫൈനലിന് ആശംസകള്‍.'' സെവാഗ് കുറിച്ചിട്ടു.

ഈ ടീമിനെ കുറിച്ച് ആനന്ദിക്കാന്‍ ഒരുപാടുണ്ടെന്നാണ് ലക്ഷ്മണ്‍ പറഞ്ഞത്. ട്വീറ്റ് ഇങ്ങനെ... ''നാല് മത്സരങ്ങളില്‍ നാല് ജയം. ഈ പെണ്‍കുട്ടികള്‍ സന്തോഷിക്കാന്‍ ഒരുപാട് നല്‍കുന്നുണ്ട്. രാധ യാദവ് പന്തുകൊണ്ട് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. ഷെഫാലി വര്‍മ അത്ഭുത പ്രകടനം തുടരുന്നു. സെമി ഫൈനല്‍ കളിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് എല്ലാവിധ ആശംസകളും.'' ഇതായിരുന്നു ലക്ഷ്മണിന്റെ വാക്കുകള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍
ഹോം ഗ്രൗണ്ടില്‍ ഗില്‍ ഗോള്‍ഡന്‍ ഡക്ക്, സഞ്ജുവിനെ ഇനിയും എത്രനാള്‍ പുറത്തിരുത്തുമെന്ന ചോദ്യവുമായി ആരാധകര്‍