
മുംബൈ: റോഡ് സേഫ്റ്റി ലോക ടി20 സീരീസില്‍ ഇന്ത്യന്‍ ലെജന്‍ഡ്‌സ് തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയിരുന്നു. ഇന്നലെ ശ്രീലങ്ക ലെജന്‍ഡ്‌സിനെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ലെജന്‍ഡ്‌സിനേയും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. രണ്ട് മത്സരത്തിലും ഇന്ത്യക്ക് ടോസ് ലഭിക്കുകയായിരുന്നു. ക്യാപ്റ്റന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാവട്ടെ രണ്ട് മത്സരത്തിലും ഫീല്‍ഡിങ് തിരഞ്ഞെടുത്തു.
ടോസ് നേടിയിട്ടും ഫീല്‍ഡിങ് തിരഞ്ഞെടുക്കണ കാര്യത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗിന് ഒരു പരാതിയുണ്ട്. ശ്രീലങ്കയ്‌ക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെ താരം ഇക്കാര്യം രസകരമായി പറയുകയും ചെയ്തു. ടോസ് നേടിയിട്ട് ബൗളിങ് തിരിഞ്ഞെടുത്തത് സെവാഗിന് അത്ര രസിച്ചില്ല. സെവാഗ് പറയുന്നതിങ്ങനെ... ''സച്ചിന്‍ ടോസ് ലഭിച്ചപ്പോള്‍ ഫീല്‍ഡ് ചെയ്യാനാണ് തീരുമാനിച്ചത്. ആദ്യം ഫീല്‍ഡ് ചെയ്യുമ്പോള്‍ വിഷമവും നിരാശയും തോന്നാറുണ്ട്. 20 ഓവര്‍ ഫീല്‍ഡ് ചെയ്തതിന് ശേഷം ബാറ്റിംഗിനിറങ്ങുന്നത് തങ്ങളെ തളര്‍ത്തുന്നു.'' സെവാഗ് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
അതേ സമയം റോഡ് സേഫ്റ്റി ലോക ടി20 സീരീസില്‍ രണ്ട് മത്സരങ്ങളില്‍ നാല് പോയിന്റുള്ള ഇന്ത്യയാണ് പോയിന്റ് പട്ടികയിലും ഒന്നാമത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ദക്ഷിണാഫ്രിക്കയെ നേരിടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!